Newsskerala

ഡോ. കെ.ജെ.റീനയെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ  സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ  നിര്‍ണായക നടപടി. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കവിഷയം ട്രൈബ്യൂണല്‍ തന്നെ വിശദമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയ ഡോ.വി.മീനാക്ഷി 13ന് തന്നെ ചുമതലയേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *