തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്് ചട്ടലംഘനമാണെന്ന്് കോടതി കണ്ടെത്തി.
കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കുള്ളില്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ദൈവങ്ങളുടെ പേരിലാണ് 20 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാറുണ്ട് എന്നാല്‍ ഇഷ്്ട ദൈവത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് ചട്ടലംഘനമായത്. കോടതി ഉത്തരവോടെ ഇരുപത് കൗണ്‍സിലര്‍മാരുടെയും സ്ഥാനം നഷ്ടമായി. തിരുവനന്തപുരം കോര്പറേഷന് സിപിഎം കൗണ്‍സിലര്‍ എസ്്.പി. ദീപക്കാണ് ഹൈക്കോടതി ഹര്‍ജി നല്‍കിയിരുന്നത്. ശ്രീനാരായണഗുരുവിന്റെ പേരിലും, ആറ്റുകാല്‍ ദേവിയുടെ പേരിലും, ശ്രീപത്മനാഭന്റെ പേരിലുമടക്കം സത്യപ്രതിജ്ഞ നടത്തിയിരുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു















