കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി.വീണ ഇഡിക്ക് മുന്നില്‍ ഹാജരായി. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ 9:30ക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ വീണ ഹാജരായത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നേരത്തേ ഇഡി വീണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐഒ രേഖകള്‍ കൂടി ലഭിച്ച പശ്ചാത്തലത്തില്‍ വീണയെ ഇഡി ഇന്ന് വിളിച്ചുവരുത്തിയതെന്നാണ് വിവരം.















