ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുന്നു. വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെയായി. പെട്രോള്‍-ഡീസല്‍ വിലവര്‍ധന രണ്ടാഴ്ചത്തേക്ക് പിന്‍വലിച്ചേക്കില്ലെന്ന് സൂചന. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിതി വിലയിരുത്തും. അതിന് ശേഷമേ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ളൂ. ഉടനെ ഇന്ധന വില കുറയ്ക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യുദ്ധത്തെ തുടര്‍ന്ന് ലോക വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 110- 120 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വില 70 ഡോളറില്‍ താഴെയായി. എന്നിട്ടും ഇന്ധന വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായില്ല. നിലവില്‍ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.















