പാലക്കാട്: മലമ്പുഴയില്‍ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ യുവാവ് സൈനികന്‍. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം.
ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐമാരായ സുദര്‍ശന, ജോണ്‍ സേവ്യര്‍, സിവില്‍ പോലീസ് ഓഫീസര്‍ രജനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു











