Newsskerala

വാനമ്പാടി വിടവാങ്ങി

ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന മലയാളികളുടെ ഭാവരാജ്ഞിക്ക് 88 വയസ്സായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിസ്ല ജാനകി കർണാടകയിലെ മൈസൂരിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ആലാപന രംഗത്ത് അരങ്ങേറ്റംകുറിച്ച അവ ർ,പിന്നീട് മലയാളം, തമിഴ്,കർണാടക,തെലുങ്ക്,ഹിന്ദി,ബംഗാളി,മറാഠിതുടങ്ങി പതിനേഴു ഭാഷകളി
ലായി നാല്പത്തെണ്ണായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു .തളിരിട്ട കിനാക്കൾ തൻ, സന്ധ്യേ കണ്ണീ രിലെന്തേ സന്ധ്യേ ,മിഴിയോരം നനഞ്ഞൊഴുകും,നാഥാ നീവരും കാലൊച്ച കേൾക്കുവാൻ, മൗനമേ നിറയും മൗനമേ, തളിരിട്ട കിനാക്കൾ തൻ, താമരക്കുമ്പിളലല്ലോ മമ ഹൃദയം, വാസന്ത പ ഞ്ചമി നാളിൽ,അവിടുന്നെൻ ഗാനം കേൾക്കേ തുടങ്ങി നൂറുകണക്കിനു ഗാനങ്ങൾ അവർ മലയാളത്തിനു സമ്മാനിച്ചു .പതിനൊന്നു കേരള സംസ്ഥാന അവാർഡ് , പത്ത് ആന്ധ്ര പ്രദേശ് സർക്കാർ അവാർഡ്,ഏഴ് തമിഴ്നാട് സർക്കാർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ എസ്. ജാനകി യമ്മയ്ക്ക് ലഭിച്ചിട്ടു ണ്ട്. 2013 ൽ ഭാരത സർക്കാർ അവരെ പത്മഭൂഷൺ നൽകി ആദരിക്കുവാൻ തീരുമാനിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരെ ആദരിക്കുവാൻ കേന്ദ്രം വൈകിയതിൽ പ്രതിഷേധിച്ച് അവർ പുരസ്കാരം നിഷേധിക്കുകയായിരുന്നു.

എ

Leave a Comment

Your email address will not be published. Required fields are marked *