Newsskerala

കൊച്ചിയില്‍ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേര്‍ അറസ്റ്റില്‍

കൊച്ചി: ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറില്‍ നിന്നെത്തിയ 9 ആണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *