Newsskerala

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം: ക

പീച്ചിയിൽ ഇന്നലെയുണ്ടായത് നേരിയ ഭൂചലനം തന്നെയാണ്. എന്നാൽ ആ ഭൂചലനവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല എന്ന് ബന്ധപ്പെട്ട അധികാരികളുമായിട്ടുള്ള ചർച്ചയിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി ഒല്ലൂർ എം.എൽ.എ കെ. രാജൻ അറിയിച്ചു.
​ഇന്നലെ ഈ വിഷയം ഉണ്ടായ ഉടനെ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസുമായി സംസാരിച്ചിരുന്നു. അതിനെ തുടർന്ന് ഇന്ന് രാവിലെ ഇന്നലെയും ഇന്ന് രാവിലെയും റെക്കോഡ്കൾ പരിശോധിക്കപ്പെട്ടു.
​ദേശീയ സർക്കാരിന്റെ സീസ്മിക് സെന്ററിൽ (ഏതെങ്കിലും ഭൂചലനങ്ങൾ കൃത്യമായി രേഖപ്പെടുത്താവുന്ന ദേശീയ ദുരന്ത നിവാരണ അതൊറിട്ടിയുടെ സീസ്മിക് സെന്ററിൽ) ഈ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 3 മാഗ്നിറ്റ്യൂഡിന് താഴെയുള്ള ചലനങ്ങൾ സാധാരണ രേഖപ്പെടുത്താറില്ല. ഗൗരവം ഇല്ലാത്ത ചലനങ്ങൾ അല്ലാത്തത് കൊണ്ടാണ് അത്. ഇന്ന് ബന്ധപ്പെട്ട വിദഗ്ദ്ധരുമായി ഓൺലൈനിലൂടെയുള്ള ഒരു ആശയവിനിമയം നടത്തിയപ്പോൾ, അത് 3 മാഗ്നിറ്റ്യൂഡിന് വളരെ താഴെയുള്ള ഒരു ചെറിയ ചലനം മാത്രമായിരിക്കും എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. തുടർചലനങ്ങളെക്കുറിച്ച് തൽക്കാലം ഭീതിയുണ്ടാകാവുന്ന ഒന്നുമില്ല എന്നാണ് ബന്ധപ്പെട്ട വിദഗ്ദ്ധർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് അറിയിച്ചതെന്നും കെ. രാജൻ എം.എൽ.എ അറിയിച്ചു.
​ഭൂമിചലനങ്ങൾ ചെറുതാണെങ്കിലും ദുരന്തമായി ദേശീയ ദുരന്ത നിവാരണ അതൊറിട്ടി നോട്ടിഫൈ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇതിന്റെ ഭാഗമായി നാശ നഷ്ടങ്ങൾ ഉണ്ടായാൽ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകാനാവും. ഇതിനുപുറമെ 2025-ൽ ഞാൻ തന്നെ മന്ത്രിയായിരിക്കുമ്പോൾ പുറത്തിറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഇത്തരം സംഭവങ്ങൾക്ക് നഷ്ട പരിഹാരത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനോടൊപ്പം CMDRF കൂടി ഉപയോഗപ്പെടുത്താൻ അനുവാദം കൊടുത്തിട്ടുണ്ട്.
​അതുകൊണ്ട് പീച്ചിയിലെ ഭൂചലനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാൻ റവന്യൂ ഉദ്യോഗസ്ഥന്മാർ പരിശോധിക്കുകയും അതിന്റെ നാശ നഷ്ടത്തിന്റെ തോത് പഞ്ചായത്തിന്റെ എ.ഇ (AE) അത് അറിയിക്കുകയും ചെയ്യേണ്ടതാണ് നിയമപരമായ നടപടി. അത് ലഭ്യമാകുന്ന മുറയ്ക്ക് ദുരന്തത്തിന്റെ ഭാഗമായിട്ടുള്ള നഷ്ടപരിഹാരം നൽകാവന്നതാണ്. ഈ കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥൻ മാരോട് നിർദ്ദേശം നൽകാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പീച്ചിയിൽ നടന്ന സംഭവം , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *