കൊല്ലം: കടവൂരില് മദ്യപാനത്തിനിടെ സുഹൃത്തുക്കള് തമ്മിലുണ്ടായ തര്ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃക്കടവൂര് മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാല്ക്കുളങ്ങര സ്വദേശിയാണ് രാജു. സംഭവത്തില് രണ്ടാം പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി ശ്യാം കുമാര് ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.
കൊല്ലത്ത് മദ്യപാനത്തിനിടെ സംഘര്ഷം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി















