തിരുവനന്തപുരം: സഹപ്രവര്‍ത്തകരില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആര് കൃഷ്ണക്കെതിരെയാണ് കേസ് എടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവര്‍ത്തകര്‍ നല്കിയ പണം തട്ടി എടുക്കുകയായിരുന്നു. ഈ പണം ശംഭു ഓണ്‍ലൈനായി ചീട്ട് കളിച്ച് കളഞ്ഞെന്നും എഫ്ഐആറില്‍ പറയുന്നു.സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.








