Newsskerala

മെസ്സിയുടെ പേരിലെ തട്ടിപ്പ്; കൂടുതല്‍ രേഖകള്‍ പുറത്ത് മുന്‍ കായികമന്ത്രി വെട്ടിലായി

തിരുവനന്തപുരം: ലോകഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍  മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കായികമന്ത്രിയെ വെട്ടിലാക്കി കൂടുതല്‍ രേഖകള്‍ പുറത്ത്. സ്‌പോണ്‍സര്‍ക്കായി നേരിട്ട് വാദിക്കുന്ന വി അബ്ദുറഹിമാന്റെ ഇ-മെയില്‍ സന്ദേശമാണ് പുറത്ത് വന്നത്. 2025 ഒക്ടോബര്‍ 18ന് എഎഫ്എയ്ക്ക് അയച്ച മെയിലാണ് പുറത്ത് വന്നിരിക്കുന്നത്. കരാര്‍ റദ്ദാക്കിയ എഎഫ്എയ്‌ക്കെതിരെ രൂക്ഷപ്രതികരണമാണ് നടത്തിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിനും ബാധ്യത ഉണ്ടെന്നും ഏറ്റുപറച്ചിലുണ്ട്.
എഎഫ്എ-ആര്‍ബിസി വെറും വാണിജ്യ കരാര്‍ അല്ലെന്നും, സര്‍ക്കാര്‍ മുന്‍കൈയിലുള്ള ഉറപ്പാണ്. 130 കോടി ആളുകള്‍ കേരള സര്‍ക്കാരിനെ വിശ്വസിച്ചുവെന്നും, ഒരു രാജ്യത്തിന്റെ മുഴുവന്‍ വിശ്വാസവും കരാറില്‍ ഉണ്ടെന്നും മെയിലില്‍ പറയുന്നു. കേരളത്തിന്റെ ഉറപ്പുകള്‍ അവഗണിച്ചതില്‍ പ്രതിഷേധമെന്നും മന്ത്രി മെയിലില്‍ പറയുന്നുണ്ട്. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടേത് വിചിത്ര ഘടനയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഉത്തരവുകള്‍ ഇല്ല. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്ന് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *