Newsskerala

അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍:  ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ളാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ളാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവറാണ് നിര്‍ണായക വിവരം നല്‍കിയത്. അര്‍ജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *