തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍.വിദേശത്തേക്ക് പോയ 27-ാം പ്രതി ആദര്‍ശാണ് പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദര്‍ശിനായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കായി മ്യൂസിയം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.













