റാഞ്ചി: ജാര്‍ഖണ്ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ തുടങ്ങി.തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ നിയമസഭയിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി. നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ സഭ പിരിഞ്ഞിരുന്നു.











