ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡല്‍ഹി പൊലിസ് വിട്ടയച്ചു. മന്ദിര്‍ മാര്‍ഗ് പൊലിസ് സ്റ്റേഷനില്‍ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ 10.30നാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലിസ് അദ്ദേഹത്തെ വിട്ടയച്ചത്. പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയ ശേഷമാണ് ഡല്‍ഹി പൊലിസ് മന്ദിര്‍ മാര്‍ഗ് സ്റ്റേഷനില്‍ എത്തിച്ചത്.
ജന്തര്‍ മന്തര്‍ പ്രതിഷേധം; കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ ് വിട്ടയച്ചു














