Newsskerala

ഡല്‍ഹിയിലെ പോലീസ് മര്‍ദനം: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം, 

തൃശൂര്‍: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെയുഡബ്ലിയുജെ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് നിരത്തി പത്രപ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന്് പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ലാത്തിയടിയില്‍ കെയുഡബ്ലിയുജെ സെക്രട്ടറി രഞ്ജിത് ബാലന്‍, കേരള വിഷന്‍ റിപ്പോര്‍ട്ട് അനീഷ് ആന്റണി തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തൈ തുടര്‍ന്ന് മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *