Newsskerala

ജന്തര്‍മന്തറില്‍ പാറ്റകളുടെ മിന്നല്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാത്തതിനിടെ അവിടേക്ക് നുഴഞ്ഞുകയറി പ്രതിഷേധിച്ച് സിജെപി പ്രവര്‍ത്തകരുടെ മിന്നല്‍ പ്രതിഷേധം. ജന്തര്‍ മന്തറില്‍ ഒരുതരത്തിലുമുള്ള പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം സമരം നടത്താനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് ജന്തര്‍ മന്തറിനെ ഡല്‍ഹി പോലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം.

ഒരാളേക്കാള്‍ പൊക്കമുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് ഇവിടേക്കുള്ള പ്രവേശനം ഡല്‍ഹി പോലീസ് തടഞ്ഞിരുന്നത്. എന്നാല്‍ ജന്തര്‍ മന്തറിന് പിറകുവശത്തെ ഗേറ്റിന് സമീപം എന്‍ഡിഎ സഖ്യകക്ഷിയാ ജെഡിയുവിന് അനുവദിച്ച ഓഫീസിന്റെ മുറ്റത്തുകൂടി ജന്തര്‍ മന്തറിലേക്ക് കയറാന്‍ കഴിയുന്ന വഴിയുണ്ട്. ഇതിലൂടെയാണ് സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഡല്‍ഹി പോലീസിനെ ഞെട്ടിച്ച മിന്നല്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ അപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തര്‍മന്തറിനെ സമര വേദികളില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിജെപി രംഗത്ത് വന്നിരുന്നു. സിജെപിയുടെ ആദ്യത്തെ സമരം നടന്നത് ജന്തര്‍മന്തറിലായിരുന്നു.
അതേസമയം ഇന്‍ഡ്യ മുന്നണി വീണ്ടും സമരം കടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് നേതാക്കളെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇന്‍ഡ്യ സഖ്യ എംപിമാര്‍, ഇന്‍ഡ്യ സഖ്യ നേതാക്കള്‍, നേഹ ബോറ, ഐഷി ഘോഷ് അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി നോതാക്കള്‍ എന്നിവരെയാണ് രാഹുല്‍ ഗാന്ധി ക്ഷണിച്ചിരിക്കുന്നത്. ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്നും വിവരമുണ്ട്. ചായ സല്‍ക്കാരത്തിന് പിന്നാലെ ഇന്‍ഡ്യ സഖ്യം വീണ്ടും മാര്‍ച്ച് നടത്താനും നീക്കം നടത്തുന്നെന്നാണ് വിവരം.
ഇന്നലെ നടന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ വന്‍ജനപങ്കാളിത്തമായിരുന്നു. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്കായിരുന്നു മാര്‍ച്ച്. സുപ്രീംകോടതിയുടെ സമീപത്ത് ബാരിക്കേഡ് ഉയര്‍ത്തി പ്രതിഷേധ മാര്‍ച്ച് തടഞ്ഞിരുന്നു

Leave a Comment

Your email address will not be published. Required fields are marked *