Newsskerala

ഇന്ധന വിലയിൽ വൻ കുറവ് വരുത്തി കേന്ദ്രം

കൊച്ചി: വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിന് മോദി സര്‍ക്കാരിന്റെ ആശ്വസ നടപടി,  പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചതോടെയാണിത്. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി.  കേന്ദ്ര എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോള്‍ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *