Newsskerala

ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം നടത്തിയവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് സഹയാത്രികന്‍ സി.ജി.മോഹന്‍ദാസിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തിയ യുവാക്കള്‍ക്കെതിരെ യു ട്യൂബ് ചാനലിലാണ് മോഹന്‍ദാസ് മോശം പരാമര്‍ശം നടത്തിയത്. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് കേസ്. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്്മാനും ആവശ്യപ്പെട്ടിരുന്നു. മോഹന്‍ദാസിന്റെ വീട്ടിലേക്ക് ഇന്ന് എഐവൈഎഫിന്റെ നേതൃത്വത്തില്‍ ഇന്ന്് മാര്‍ച്ച് നടത്തുന്നുണ്ട്്. നൂറിലധികം പരാതികളാണ് മോഹന്‍ദാസിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ ലഭിച്ചത്. ഡല്‍ഹിയിലെ സിജെപി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു മോഹന്‍ദാസിന്റെ ആഹ്വാനം.വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. പരാമര്‍ശം വിവാദമായതോടെ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തി. പ്രതിഷേധത്തെ കുറിച്ചുള്ള ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും ആര്‍എസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും അര്‍എസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി ശ്രീകുമാര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലുമെന്നും, സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും മോഹന്‍ദാസ് അധിക്ഷേപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *