കണ്ണൂര്‍: രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ ഇല്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ.പിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. തഹസില്‍ദാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സസ്പെന്‍ഷന്‍. തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
പയ്യന്നൂര്‍ തഹസീല്‍ദാര്‍, പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, ചെറുപുഴ പോലീസ് എന്നിവരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂര്‍ കളക്ടര്‍ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.








