വിക്ടര് ജോര്ജ് ഫോട്ടോ ജേര്ണലിസ്റ്റുകള്ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല്
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില് മനോരമ ഫോട്ടോഗ്രാഫറായ വിക്ടര് ജോര്ജിന്റെ ഓര്മയ്ക്കായി സ്മാരകം വേണമെന്ന്മലയാള മനോരമ പിക്ചര് എഡിറ്റര് ഉണ്ണി കോട്ടക്കല് . ജോലിയ്ക്കിടയിലായിരുന്നു വിക്ടറിന്റെ ജീവത്യാഗം. വിക്ടറിനോടുള്ള ആദരവായി തൃശൂരില് പ്രതിമ സ്ഥാപിക്കണം. ഓര്മ പുതുക്കാന് പോസ്റ്റല് സ്റ്റാമ്പും പുറത്തിറക്കണം. വിക്ടര് ജോര്ജിന്റെ ജോലിയിലെ ആത്മാര്ത്ഥതയും, ആത്മാര്പ്പണവും പത്രഫോട്ടോഗ്രാഫര്മാര് മാതൃകയാക്കണം. ബുദ്ധി ഉപയോഗിച്ചാണ് ഫോട്ടോയെടുക്കേണ്ടതെന്ന് വിക്ടര് എപ്പോഴും ഓര്മ്മിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് ഹാളില് വിക്ടര് ജോര്ജ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം.കേരള പത്രപ്രവര്ത്തക യൂണിയന്
വിക്ടര് ജോര്ജ് ഫോട്ടോ ജേര്ണലിസ്റ്റുകള്ക്ക് മാതൃക: ഉണ്ണി കോട്ടയ്ക്കല് Read More »



















