ഇടുക്കി: എഴുകുംവയില്‍ അച്ഛനേയും അമ്മയേയും മകന്‍ കുത്തിക്കൊലപ്പെടുത്തി. പാറത്തറയില്‍ ആന്റണിയും, ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. മാതാപിതാക്കളെ അജീഷ് ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.













