സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി ആർ ബിന്ദു
തൃശൂർ: പൊതുമേഖലയിലെ ആദ്യ പുനരധിവാസ ഗ്രാമങ്ങൾ ആദ്യഘട്ടത്തിൽ നാലിടങ്ങളിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. കല്ലേറ്റും കരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ ) പുനരധിവാസ ഗ്രാമങ്ങൾക്കായി പദ്ധതി തയാറാക്കുന്നതിനായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി. കാസർഗോഡ് മുളിയാർ, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഇതിനായി സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. …
സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി ആർ ബിന്ദു Read More »