നിയമപോരാട്ടത്തില്‍ വിജയം, ഷീല സണ്ണിക്ക് നീതി കിട്ടി
തൃശൂർ : വ്യാജ ലഹരി കേസില്‍ നിരപരാധിത്വം തെളിയിക്കാനുളള ചാലക്കുടി സ്വദേശിനി ഷീല സണ്ണിയുടെ നിയമപോരാട്ടം വിജയിച്ചു. ഷീലക്കെതിരായ എഫ.്ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും.ഇറ്റലിയില്‍ ജോലികിട്ടി പോകാനിരിക്കെയായിരുന്നു ഷീല കള്ളക്കേസില്‍ കുടുങ്ങിയത്. നിരപരാധിയെന്ന് തെളിഞ്ഞെങ്കിലും 72 ദിവസമാണ് ജയിലിലായത്. ബ്യൂട്ടിപാര്‍ലര്‍ പൂട്ടിയതോടെ ഉപജീവന മാര്‍ഗവും നഷ്ടമായി.അതിനിടെ ഷീലയ്‌ക്കെതിരെ കേസെടുത്ത എക്‌സൈസ് …
നിയമപോരാട്ടത്തില്‍ വിജയം, ഷീല സണ്ണിക്ക് നീതി കിട്ടി Read More »



















