Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

ആധ്യാത്മിക പ്രഭാഷകൻ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: ആധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ഭക്തമനസ്സുകളില്‍ ഇടം നേടിയ   ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാത്രി ഒന്‍പത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം 6000-ല്‍ അധികം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു. ഇന്ത്യന്‍, വിദേശ സര്‍വകലാശാലകളില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 1999-ല്‍ …

ആധ്യാത്മിക പ്രഭാഷകൻ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു Read More »

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിൻ എന്ന് വി.ഡി സതീശനും രമേശ് ചെന്നിത്തലയും

പർച്ചേസ് രേഖകൾ പുറത്തുവിട്ട് ചെന്നിത്തല 232 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയ പദ്ധതി 82.6 കോടി രൂപയ്ക്ക് നടപ്പാക്കാം എന്ന് മുഖ്യകരാർ കമ്പനിയായ SRIT രേഖകളിൽ പറയുന്നതായി ചെന്നിത്തല ….. ബാക്കിയുള്ള അഴിമതി പണം പോയത് ഏതു വഴിക്ക് എന്ന് ചെന്നിത്തല …. ഉപകരാർ എടുത്ത കമ്പനികളുടെ മേധാവികൾക്ക് സർക്കാരുമായി മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം എന്ന് ആരോപണം… ചെന്നിത്തലയുടെ വാർത്താസമ്മേളനത്തിന്റെ പ്രധാന ഭാഗങ്ങൾ …. ഇതിന്റെ തുടര്‍ച്ചയായിപ്രസാദിയോയും ലൈറ്റ് മാസ്റ്ററും തമ്മിലുണ്ടാക്കിയ ‘പ്രോജക്ട് പാര്‍ട്ണറിങ് …

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിൻ എന്ന് വി.ഡി സതീശനും രമേശ് ചെന്നിത്തലയും Read More »

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: പൊലീസ് മുന്നൊരുക്കങ്ങളായി WATCH VIDEO HERE…

തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 28ന് വെള്ളിയാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും സ്വരാജ് റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ …

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: പൊലീസ് മുന്നൊരുക്കങ്ങളായി WATCH VIDEO HERE… Read More »

വന്ദേ ഭാരത് അഭിമാനമെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍… WATCH FULL VIDEO..

തൃശൂര്‍: വന്ദേ ഭാരത് അഭിമാനമെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ലോകത്തിനുമുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ഒരു കാരണം കൂടിയായി. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ ഇത്തരം നിലവാരമുള്ള ട്രെയിനുകള്‍ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇതുണ്ട് എന്നത് ഇനി ഒരു അഭിമാനമാണ്. ഔസേപ്പച്ചന്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനില്‍ തൃശ്ശൂരില്‍ നിന്ന് ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍. പറയുന്നത് ചെയ്യുമെന്ന് ഒരിക്കല്‍ കൂടി നരേന്ദ്രമോദി തെളിയിച്ചുവെന്ന് സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.വെറും വാക്ക് പറയുന്നയാളല്ല നരേന്ദ്രമോദി.അതിന് …

വന്ദേ ഭാരത് അഭിമാനമെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍… WATCH FULL VIDEO.. Read More »

തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം. ദേവസ്വം പ്രസിഡന്റ് പത്മശ്രീ ഡോ. സുന്ദർ മേനോന്റെ നേതൃത്വത്തിലാണ് ഇന്ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ , എം.ബി രാജേഷ്, എ.കെ ശശിന്ദ്രൻ എന്നിവർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, സി. എം രവീന്ദ്രൻ, എ പി എസ്, ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർക്കും ക്ഷണക്കത്ത് …

തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം Read More »

മാമുക്കോയ അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക്

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ മാമുക്കോയ,76, അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.05 ന് മരണം സംഭവിച്ചു എന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. വണ്ടൂരിൽ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കഴിഞ്ഞദിവസം രാത്രി കുഴഞ്ഞുവീണ മാമുക്കോയയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ കോഴിക്കോട് ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 10 മണിക്ക് ര കണ്ണംപറമ്പ് ഖബർസ്ഥാനിൽ സംസ്കാരം. നാലു പതിറ്റാണ്ടുകാലം മലയാള സിനിമ …

മാമുക്കോയ അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് Read More »

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി

കൊച്ചി: ബഫര്‍സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു …

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി Read More »

കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു…

കോഴിക്കോട്: കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ‘സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ നാഴികക്കല്ല്. മനുഷ്യന്റെ ചെറിയ തലച്ചോറില്‍ സംഭവിക്കുന്ന ചിന്തകളിലൂടെ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഇന്നിന്റെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് റോബോട്ടിക് സര്‍ജറി’ എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിക് സര്‍ജറി നടത്തുന്ന റോബോട്ടിനെ നേരിട്ട് കാണുവാനും അതിന്റെ പ്രവര്‍ത്തന രീതികള്‍ …

കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു… Read More »

കെ – റെയിൽ പദ്ധതിക്ക് ബോധപൂർവ്വം കേരള സർക്കാർ ചിലവ് കുറച്ച് കാണിക്കുന്നുവെന്ന് …..

കൊച്ചി: ഒരു കിലോമീറ്ററിന് 200 മുതൽ 250 കോടി രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്ന കേരളത്തിലെ കെ – റെയിൽ പദ്ധതിക്ക് കേരള സർക്കാർ 120 കോടി രൂപയാണ് ചിലവ് കാണിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചിലവ് കൂടുമെന്ന് കേരള സർക്കാരിന് അറിയാഞ്ഞിട്ടല്ല …എന്നാൽ പദ്ധതിക്ക് അനുമതി ലഭിച്ചശേഷം കൂട്ടാം എന്ന ധാരണയിലാണ് ചിലവ് കുറച്ചു കാണിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. യാഥാർത്ഥ്യ ബോധത്തോടെ അല്ല നിലവിലുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) …

കെ – റെയിൽ പദ്ധതിക്ക് ബോധപൂർവ്വം കേരള സർക്കാർ ചിലവ് കുറച്ച് കാണിക്കുന്നുവെന്ന് ….. Read More »

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും മലയാള സിനിമയിൽ ‘വിലക്ക് ‘

കൊച്ചി: മലയാളത്തിലെ യുവ നടന്മാരായ ശ്രീനാഥ് ഭാസിയുമായും ഷെയിൻ നിഗമുമായും ഇനി നിശ്ചയിക്കുന്നത് വരെ സഹകരിക്കില്ലെന്ന് ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, അമ്മയും ഫെഫ്ക്കയും സംയുക്തമായി തീരുമാനിച്ചു. മൂന്ന് സംഘടനകളുടെയും ഭാരവാഹികൾ ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് മാധ്യമങ്ങളെ ഈ വിവരം അറിയിക്കുകയായിരുന്നു. ഇരുനടന്മാരും സിനിമ സെറ്റുകളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും കൂടെയുള്ള നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും വലിയ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും മൂന്ന് സംഘടനയിലെയും ഭാരവാഹികൾ പറഞ്ഞു. ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങിയാൽ ഷെയിൻ …

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും മലയാള സിനിമയിൽ ‘വിലക്ക് ‘ Read More »

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു

വികസനത്തിന് ഫ്‌ളാഗ് ഓഫ്, വന്ദേഭാരത്് യാത്ര തുടങ്ങി കൊച്ചി : വികസനത്തിന് വേഗം കൂട്ടാന്‍ ഇനി വന്ദേഭാരതും. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു. 20 മിനിറ്റോളം ചിലവിട്ട മോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. റോഡ്് ഷോയ്ക്ക് ശേഷമാണ് മോദി റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്.10.15-ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദിയെ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് 3,200 കോടിയുടെ മറ്റുവികസനപദ്ധതികളുടെ സമര്‍പ്പണവും …

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു Read More »

മൊബൈല്‍പൊട്ടിത്തെറിച്ച് എട്ടുവയസുകാരിയുടെ ദാരുണമരണം, നടുക്കം മാറാതെ തിരുവില്വാമല ദേശക്കാര്‍

തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ  മകള്‍ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനര്‍ജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യശ്രീ.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം.തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് …

മൊബൈല്‍പൊട്ടിത്തെറിച്ച് എട്ടുവയസുകാരിയുടെ ദാരുണമരണം, നടുക്കം മാറാതെ തിരുവില്വാമല ദേശക്കാര്‍ Read More »

ഇന്ത്യയില്‍ ആദ്യമായി 4.1 കി. ഗ്രാം ഭാരവും 30 സെ. മീറ്റര്‍ വലുപ്പവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നീക്കം ചെയ്തു.

കോഴിക്കോട്: 30 സെന്റിമീറ്റര്‍ നീളവും 4.1 കി. ഗ്രാം ഭാരവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ ഗര്‍ഭാശയമുഴ നീക്കംചെയ്യല്‍ ശസ്ത്രക്രിയയാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയായത്. 42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഗര്‍ഭാശയമുഴ സ്ഥിതി ചെയ്തിരുന്നത്, ഹിസ്റ്ററക്ടമിയിലൂടെ അടിയന്തരമായി ഇത് നീക്കം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന് തന്നെ ആപത്തായി മാറുമായിരുന്നു’ എന്ന് ശസ്ത്രക്രിയയ്ക്ക് …

ഇന്ത്യയില്‍ ആദ്യമായി 4.1 കി. ഗ്രാം ഭാരവും 30 സെ. മീറ്റര്‍ വലുപ്പവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നീക്കം ചെയ്തു. Read More »

പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ വിൻബോൺ പബ്ലിക് ട്രസ്റ്റ് തിരുവനന്തപുരത്തും

തിരുവനന്തപുരം: വിൻബോൺ പബ്ലിക് ട്രസ്റ്റ് 2018ൽ രൂപീകരിച്ച് നാളിതുവരെയായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുകയും, ‘വിശപ്പു രഹിത കേരളം’ എന്ന ട്രസ്റ്റിന്റെ പ്രോജക്ട് സംബന്ധമായി 2022 ജൂൺ 25 ന് പാലക്കാട് ടൗണിൽ മൂന്ന് നേരം സൗജന്യമായി ഭക്ഷണം നൽകുന്ന ഹോട്ടൽ തുടങ്ങുകയും ചെയ്തിരുന്നു, തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ ടൗണിൽ കൊക്കാലയിൽ2023 മാർച്ച് 20 ന് ഈ പ്രോജക്ട് തുടങ്ങിയിട്ടുള്ളതും അടുത്തതായി ഏപ്രിൽ 24ആം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലയിൽ ഗവൺമെന്റ് മെഡിക്കൽ കോളേജിനടുത്ത് ഉള്ളൂരിൽ …

പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ വിൻബോൺ പബ്ലിക് ട്രസ്റ്റ് തിരുവനന്തപുരത്തും Read More »

ചിലര്‍ക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്ന് മോദി: സി.പി.എമ്മും, കോണ്‍ഗ്രസും ചേര്‍ന്ന് തൊഴിലവസരങ്ങള്‍ നശിപ്പിച്ചു

കൊച്ചി: കേരളത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ യുവാക്കളുടെ തൊഴില്‍ അവസരങ്ങളെല്ലാം നശിപ്പിച്ചുവെന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇരു മുന്നണികളും കേരളത്തെ അഴിമതിയില്‍ മുക്കി.  ബി.ജെ.പി സംഘടിപ്പിച്ച ‘യുവം 2023’ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി.  ചിലര്‍ക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്നും മോദി പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നുവെന്നും ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്നും മോദി പ്രസ്താവിച്ചു. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബി.ജെ.പി അധികാരം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 വരെ രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു. …

ചിലര്‍ക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്ന് മോദി: സി.പി.എമ്മും, കോണ്‍ഗ്രസും ചേര്‍ന്ന് തൊഴിലവസരങ്ങള്‍ നശിപ്പിച്ചു Read More »

ആവേശം ആകാശത്തോളം, ആഹ്ലാദനിറവില്‍ പൂരം കൊടിയേറി WATCH VIDEO HERE…

തൃശൂര്‍:  തട്ടകത്തുകാരുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി.  തിരുവമ്പാടിയിലും പാറമേക്കാവിലും ആചാരപ്പെരുമയുടെ നിറവില്‍ കൊടിയേറ്റച്ചടങ്ങുകള്‍ നടന്നു. വിവിധ സമയങ്ങളില്‍ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും ഇടയിലായിരുന്നു കൊടിയേറിയത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത്് എന്നിവര്‍ അടയ്ക്കാമരം ചെത്തി മിനുക്കി കൊടിമരം നിര്‍മ്മിച്ച ശേഷം കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. തുടര്‍ന്ന് ശ്രീകോവിലില്‍ നിന്ന്് പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ …

ആവേശം ആകാശത്തോളം, ആഹ്ലാദനിറവില്‍ പൂരം കൊടിയേറി WATCH VIDEO HERE… Read More »

സ്വർണക്കടത്തിന് സഹായം നൽകിയ കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കൊച്ചി: കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും. രണ്ട് വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല. കരിപ്പൂരിൽ സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി …

സ്വർണക്കടത്തിന് സഹായം നൽകിയ കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു Read More »

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു

കൊച്ചി: 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച് 26 മുതൽ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന ട്രെയിൻ എട്ടുമണിക്കൂർ അഞ്ചുമിനിറ്റ് യാത്ര ചെയ്ത് ഉച്ചക്ക് 1.25 ന് കാസർഗോഡ് എത്തും. തിരികെ ഉച്ചകഴിഞ്ഞ് 2. 30ന് കാസർഗോഡ് നിന്ന് പുറപ്പെട്ട് രാത്രി 10:35ന് തിരുവനന്തപുരം. ആകെ 8 സ്റ്റോപ്പുകൾ ട്രെയ്നിന് ഉണ്ടാകും. സ്റ്റോപ്പുകളിലെ സമയക്രമം :കൊല്ലം: രാവിലെ 6.07, രാത്രി 9.18.കോട്ടയം: രാവിലെ 7.25, രാത്രി 8.02. …

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു Read More »

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; പോലീസിന്റെ സുരക്ഷാ റിപ്പോർട്ട് ചോർന്നതിൽ ഗുരുതര വീഴ്ച

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷ നടപടികളില്‍ പൊലീസിന് ഗുരുതര വീഴ്ച . എ.ഡി.ജി.പി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വി.വി.ഐ.പി. സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കമുള്ളവയാണ് പുറത്തു പോയിരിക്കുന്നത്. പ്രധാനമന്ത്രി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഏതായാലും കാര്യമായ മാറ്റങ്ങള്‍ വരുത്തി പുതിയ സ്‌കീം തയ്യാറാക്കിത്തുടങ്ങി. സംഭവിച്ച വീഴ്ചയില്‍ എ.ഡി.ജി.പി ഇന്റലിജന്‍സ് ടി.കെ …

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; പോലീസിന്റെ സുരക്ഷാ റിപ്പോർട്ട് ചോർന്നതിൽ ഗുരുതര വീഴ്ച Read More »

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്

കൊച്ചി: കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിന് ഗുരുതരവീഴ്ച.പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ആനിമല്‍ തിരുവനന്തപുരം ചാപ്റ്റര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ ലംഘിച്ചുള്ള മയക്കുവെടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് കരടിയെ മയക്കു വെടിവച്ചതെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ ആരോപിക്കുന്നത്. തിരുവനന്തപുരം വെള്ളനാട് ആഴമുള്ള കിണറിൽ വീണ കരടിയെ മയക്കുവെടി വെച്ച് പുറത്തെടുക്കുന്നതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വൻ പിഴവ് …

വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക് Read More »