Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

കൊച്ചി ലുലു മാളിൽ ഇ വി സൂപ്പർ ചാർജിങ്ങ് സ്റ്റേഷൻ ലോഞ്ച് ചെയ്ത് ഗോ ഇ സി ഓട്ടോടെക്

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കുന്ന മുൻ നിര കേരള സ്റ്റാർട്ടപ്പായ ഗോ ഇ സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്- ഇ വി ചാർജിങ് നെറ്റ്‌വർക്ക്, കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വെഹിക്കിൾസ് സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു. ലുലു മാളിലെ എൻഎച്ച് 17 എക്സിറ്റ് ഏരിയയിൽ സ്ഥാപിച്ച ഗോ ഇ സി (https://www.goecworld.com ) സ്റ്റേഷൻ, എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

കൊച്ചി ലുലു മാളിൽ ഇ വി സൂപ്പർ ചാർജിങ്ങ് സ്റ്റേഷൻ ലോഞ്ച് ചെയ്ത് ഗോ ഇ സി ഓട്ടോടെക് Read More »

ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസുമായി ആസ്റ്റർ മെഡ്‌സിറ്റി

5ജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആംബുലൻസ് തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ്‌സ്ഥാപനത്തിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ആംബുലൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലസിനുള്ളിൽ എബിജി, ഇസിജി, യുഎസ്‌ജി പരിശോധനകൾ ഉൾപ്പെടെ നടത്താൻ കഴിയുന്ന വെർച്വൽ എമർജൻസി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ രോഗിയുടെ പരിശോധനയും രോഗനിർണയവും നടത്താനാകും. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക ചടങ്ങിൽ …

ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസുമായി ആസ്റ്റർ മെഡ്‌സിറ്റി Read More »

കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു

പങ്കെടുത്തത് 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച മത്സരാർഥികൾ തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ചെസ് സ്‌കൂളുകളിൽ ഒന്നായ കാപ്പബ്ലാങ്ക സ്‌കൂൾ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് സമാപിച്ചു. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങൾ. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) നിയമാവലിയും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചു കൊണ്ട് ക്‌ളാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 25 ലക്ഷം രൂപയുടെ …

കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു Read More »

ക്രൈസ്തവ-ബിജെപി സഖ്യ ശ്രമങ്ങളെ എതിർത്ത് മന്ത്രിമാരായ റിയാസും ആർ. ബിന്ദുവും

തൃശൂർ: വീട് സന്ദർശിക്കുന്ന BJP ക്കാരോട് ക്രൈസ്തവർ മറുപടി പറയുന്നത് വിചാരധാര വച്ചാണ് എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തൃശ്ശൂരിൽ ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമമാണ് സംഘപരിവാർ ക്രിസ്ത്യാനികൾക്ക് നേരെ നടത്തിയത്, പലയിടത്തും സംഘടിത കലാപങ്ങൾ നടത്തി . ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന അനുഭവം മുന്നിലുണ്ട് കന്യാസ്ത്രീകളെയും പള്ളികളും ആക്രമിച്ചു എന്ന് മന്ത്രി പറഞ്ഞു. വിചാരധാരയിൽ ഇന്ത്യയുടെ രണ്ടാമത്തെ ആഭ്യന്തര ശത്രു ക്രിസ്ത്യനികളാണ് എന്നാണ് ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക്ക് ഗോൾവാൾക്കർ പറഞ്ഞിട്ടുള്ളത് …

ക്രൈസ്തവ-ബിജെപി സഖ്യ ശ്രമങ്ങളെ എതിർത്ത് മന്ത്രിമാരായ റിയാസും ആർ. ബിന്ദുവും Read More »

മോദി നല്ല നേതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മോദിക്ക് കർദിനാളിന്റെ ബ്ലാങ്ക് ചെക്കോ …..?

ഗുരുജി ഗോൾവർക്കറിന്റെ വിചാരധാരയിൽ പറഞ്ഞതും …ഉത്തരേന്ത്യയിലും മറ്റു സംസ്ഥാനങ്ങളിലും മിഷനറി പ്രവർത്തനങ്ങളും മതം മാറ്റവും നടത്തുന്ന ക്രൈസ്തവ പുരോഹിതർ നേരിടുന്ന ആക്രമണങ്ങളെ മുൻനിർത്തിയും കേരളത്തിൽ ബിജെപി- ക്രൈസ്തവ ബാന്ധവത്തെ പ്രതിരോധിക്കാനാവില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ…. READ MORE ലൗജിഹാദ് … നാർക്കോട്ടിക് ജിഹാദ് …തുടങ്ങിയ വിഷയങ്ങളിൽ ക്രൈസ്തവ പുരോഹിതർ നിലപാടെടുത്തപ്പോൾ തീവ്ര ഇസ്ലാമിക സംഘടനകൾ നടത്തിയ പ്രതിഷേധവും പാലാ ബിഷപ്പിനെതിരെ കേരള പോലീസ് എടുത്ത കേസുകളും ചർച്ച ചെയ്യപ്പെടും …. READ MORE….. പാലക്കാടുള്ള ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട …

മോദി നല്ല നേതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മോദിക്ക് കർദിനാളിന്റെ ബ്ലാങ്ക് ചെക്കോ …..? Read More »

തൃശൂരില്‍ ഇടഞ്ഞ ആനയുടെ കൊമ്പ് ഒടിഞ്ഞു

തൃശൂര്‍: മണ്ണുത്തി മുടിക്കോട് ഇടഞ്ഞ ആനയുടെ കൊമ്പ് ഒടിഞ്ഞു. മണ്ണുത്തി ദേശീയപാതയില്‍  നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറി  കുത്തി മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആനയുടെ കൊമ്പ് ഒടിഞ്ഞത്. രണ്ടാം പാപ്പാന്‍ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാണ്  ഇടഞ്ഞ് ഭീതി പരത്തിയത്. സമീപത്തെ വാഴത്തോട്ടത്തില്‍ കയറിയ ആന വാഴകളും നശിപ്പിച്ചു. ഇതിനിടെ വൈദ്യുതി പോസ്റ്റ് മറിച്ചിടാനും ശ്രമിച്ചു. നാട്ടുകാര്‍ ബഹളം വെച്ച്് ശ്രദ്ധതിരിച്ചത് കാരണം ആനയ്ക്ക് വൈദ്യുതി പോസ്റ്റ് മറിച്ചിടാനായില്ല. ഇതുമൂലം വലിയൊരു അത്യാഹിതം ഒഴിവായി. …

തൃശൂരില്‍ ഇടഞ്ഞ ആനയുടെ കൊമ്പ് ഒടിഞ്ഞു Read More »

ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ.യും ഐ.ബി.യും

ട്രെയിന്‍ തീവെപ്പ് കേസ്: പ്രതിയെ എഡിജിപി ചോദ്യം ചെയ്യുന്നു, നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങി…. READ MORE പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന്….. READ MORE പെട്രോൾ വാങ്ങിയത് ഷോർണൂരിൽ നിന്ന് എന്ന് കേരള പോലീസ് ……READ MORE ഐബിയും എൻഐഎയും തീവ്രവാദി ബന്ധം സ്ഥിരീകരിച്ചു എന്ന് ദേശീയ മാധ്യമങ്ങൾ …. READ MORE ഇനിയും യുഎപിയെ ചുമത്താതെ കേരള പോലീസ് ….. READ MORE… NIAക്ക് കേസ് കേരള പോലീസ് കൈമാറിയില്ലെങ്കിൽ നേരിട്ട് കൈമാറാൻ കേന്ദ്ര …

ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ.യും ഐ.ബി.യും Read More »

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ നൽകും

കൊച്ചി: നയതന്ത്ര ചാനല്‍വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസ് അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇ.ഡി യുടെ അറസ്റ്റ്. റമീസിനെ കോടതി റിമാന്‍ഡ് ചെയ്തതോടെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. ദുബായിൽ നിന്ന് റമീസാണ് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. 2014 ൽ വാളയാർ കാടുകളിൽ മാനിനെ വേട്ടയാടിയതിനും ഇയാൾ അറസ്റ്റിലായിരുന്നു. സ്വർണ്ണ കടത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയാണ് റമീസ് മാഫിയ സംഘത്തിൻറെ മുഖ്യസൂത്രധാരനായി മാറുന്നത്. റമീസിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. …

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ നൽകും Read More »

മകന്റെ ബിജെപി പ്രവേശനം; വിങ്ങിപ്പൊട്ടി എ. കെ ആന്റണി. ‘ഇനി അധികനാൾ ജീവിക്കണമെന്നില്ല’

കൊച്ചി: മകന്റെ ബിജെപി പ്രവേശനം തന്നെ ഏറെ വേദനപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഈ വിഷയത്തിൽ ഇനി താൻ പ്രതികരിക്കാനില്ല. 82 വയസ്സായി ഇനി അധിക കാലമില്ല. ദീർഘായുസ്സിൽ തനിക്ക് താൽപ്പര്യവുമില്ല അനിലിന്റെ തീരുമാനം തെറ്റായിപ്പോയി മരണം വരെ താൻ നെഹ്‌റു കുടുംബത്തിനൊപ്പമെന്നും ആന്റണി പറഞ്ഞു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തൃശ്ശൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന …

മകന്റെ ബിജെപി പ്രവേശനം; വിങ്ങിപ്പൊട്ടി എ. കെ ആന്റണി. ‘ഇനി അധികനാൾ ജീവിക്കണമെന്നില്ല’ Read More »

എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. അനില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചേക്കും

അനിൽ ആൻറണിക്ക് ഭാവുകങ്ങൾ നേർന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ …. അച്ഛനുമായി അഭിപ്രായവ്യത്യാസമില്ല. വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറുമില്ലെന്ന് അനിൽ ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് അനിലിന്റെ വിമർശനം …. ‘ധർമ്മോ രക്ഷതി രക്ഷിതഹ ‘….. എന്ന ആമുഖത്തോടെ ബിജെപിയിൽ ചേർന്ന ശേഷമുള്ള ആദ്യ പ്രസംഗം …. ഡൽഹിയിലെ ബിജെപി ഓഫീസിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് അനിലിന്റെ ബിജെപി പ്രവേശനം അച്ഛൻ …

എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. അനില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചേക്കും Read More »

തന്ത്രങ്ങളുമായി സെയ്ഫി; യുഎപിഎ ചുമത്തും. പഠിച്ച് പറയുന്ന പോലെ മൊഴികൾ ….

ട്രെയിന്‍ തീവയ്പ്പ്: പ്രതിയെ ചോദ്യം ചെയ്യുന്നു, എന്തിനാണ് ആക്രമണമെന്ന ചോദ്യത്തിന് ഉത്തരമില്ല, മൊഴികള്‍ പഠിച്ച് പറയുന്നു, ശാസ്്ത്രീയമായി ചോദ്യങ്ങളെ നേരിടുന്നുവെന്ന് പോലീസ്, മൊഴികള്‍ നുണയെന്ന് നിഗമനം ഒരു നല്ല കാലം വരുമെന്ന് ഒരാളുടെ പ്രേരണയുണ്ടായി എന്ന് പ്രതി. എന്താണ് നല്ലകാലം എന്നും ആരാണ് പ്രേരണ നൽകിയത് എന്നും ഷാറൂഖ് പറയുന്നില്ല. ചോദ്യം ചെയ്യലിൽ കുഴഞ്ഞ് കേരള പോലീസ്. കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്ന് ഡിജിപി അനിൽകാന്ത് മാധ്യമങ്ങളോട് യു.എ.പി.എ ചുമത്തും കൊച്ചി: എലത്തൂരില്‍ ട്രെയിനിന് തീവച്ച പ്രതി …

തന്ത്രങ്ങളുമായി സെയ്ഫി; യുഎപിഎ ചുമത്തും. പഠിച്ച് പറയുന്ന പോലെ മൊഴികൾ …. Read More »

സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രീംകോടതി റദ്ദാക്കി;  മീഡിയവണ്‍  ചാനലിന് തുടരാം

കൊച്ചി: മീഡിയവണിന് നീതി കിട്ടി. സംപ്രേഷണം  വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ  പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്റെ  ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി …

സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രീംകോടതി റദ്ദാക്കി;  മീഡിയവണ്‍  ചാനലിന് തുടരാം Read More »

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

ശിക്ഷാ കാലയളവ് കുറഞ്ഞെന്നും വിധിയിൽ സന്തുഷ്ടനാണെങ്കിലും  ശിക്ഷയിൽ സംതൃപ്തനല്ലെന്നും പ്രോസിക്യൂട്ടർ … READ MORE പട്ടികജാതി പട്ടികവർഗ്ഗ കോടതിയിൽ നിന്ന് പൂർണ്ണമായും നീതി ലഭിച്ചില്ലെങ്കിൽ പിന്നെ നീതി എവിടെ നിന്ന് ലഭിക്കുമെന്ന് മധുവിന്റെ കുടുംബം … READ MORE കൂറുമാറിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി …. READ MORE തൃശൂർ: അട്ടപ്പാടി മധു വധക്കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട് എസ്സി- എസ്ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് …

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് Read More »

എലത്തൂര്‍ തീവെപ്പ് കേസ് പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍

പ്രതിയുടെ സുഹൃത്തുക്കളെയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികളെ അഭിനന്ദിച്ച ഡിജിപി അനിൽകാന്ത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും ആർപിഎഫിനെയും അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള പോലീസ് അന്വേഷണത്തിെന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് ലോ ആന്റ് ഓർഡർ എഡിജിപി എം ആർ അജിത് കുമാർ. എന്നാൽ എവിടെനിന്നാണ് പ്രതിയെ പിടികൂടിയത് എന്ന് വെളിപ്പെടുത്താൻ ആകില്ലെന്ന് എഡിജിപി. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് ആവർത്തിച്ച് എഡിജിപി. കൊച്ചി: കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി …

എലത്തൂര്‍ തീവെപ്പ് കേസ് പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍ Read More »

തൃശൂർ റെയിൽവെ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂർ: റെയിൽവെ സ്റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ’ ബെഗളൂരു- ‘കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിൻ നിന്നാണ് കോട്ടയം സ്വദേശിയായ സേവ്യർ വർഗീസിനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കയറ്റിയ ബൈക്കിൽ സൂക്ഷിച്ച പെട്രോളിണിതെന്ന് സേവ്യർ പറയുന്നു’ ബൈക്ക് ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ പാഴ്സലായി കൊണ്ടുവരികയായിരുന്നു.

നരാധമന്മാർ കുറ്റക്കാർ; മനപ്പൂർവമല്ലാത്ത കൊല എന്ന് കോടതി! കൊലക്കുറ്റം തെളിയിക്കാൻ അപ്പീൽ പോകുമെന്ന് കുടുംബം

കൊച്ചി: കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയിലെ അജമുടിക്കാട്ടിൽ നിന്ന് പിടികൂടി നാലു കിലോമീറ്ററോളം കാട്ടിലൂടെ നടത്തി ക്രൂരമായി മർദ്ദിച്ച് മുക്കാലിക്കവലയിൽ വച്ച് ജനക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ പതിനാറിൽ 14 പ്രതികളും കുറ്റക്കാർ എന്ന് മണ്ണാർക്കാട് പ്രത്യേക എസ് സി എസ് ടി കോടതി കണ്ടെത്തി. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ കോടതി വിധിക്കും. ബോധപൂർവ്വമുള്ള കൊലക്കുറ്റം അല്ലാത്തതിനാൽ പ്രതികൾക്ക് ആർക്കും തന്നെ ജീവപര്യന്തം ശിക്ഷ …

നരാധമന്മാർ കുറ്റക്കാർ; മനപ്പൂർവമല്ലാത്ത കൊല എന്ന് കോടതി! കൊലക്കുറ്റം തെളിയിക്കാൻ അപ്പീൽ പോകുമെന്ന് കുടുംബം Read More »

തൃശൂര്‍ അവണൂരിലെ ഗൃഹനാഥന്റെ കൊലപാതകം: ആയുര്‍വേദ ഡോക്ടറായ മകന്‍ അറസ്റ്റില്‍

തൃശൂര്‍: അവണൂരില്‍ വിഷബാധയേറ്റ ലക്ഷ്ണങ്ങളുമായി ഗൃഹനാഥന്‍ ശശീന്ദ്രന്‍ മരിച്ച കേസില്‍ ആയുര്‍വേദ  ഡോക്ടറായ മകന്‍ അറസ്റ്റില്‍. ഇഡ്ഡലിക്കൊപ്പമുള്ള കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശശ്രീന്ദ്രന്റെ മകന്‍ മയൂരനാഥനെ ( 25) ഇന്ന് വൈകീട്ട്് പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിന് കാരണമായത്. വിഷവസ്തുക്കള്‍ മയൂരനാഥന്‍ ഓണ്‍ലൈനില്‍ വാങ്ങുകയായിരുന്നു.  അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി (86), ഭാര്യ ഗീത (62), തെങ്ങുകയറ്റത്തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ …

തൃശൂര്‍ അവണൂരിലെ ഗൃഹനാഥന്റെ കൊലപാതകം: ആയുര്‍വേദ ഡോക്ടറായ മകന്‍ അറസ്റ്റില്‍ Read More »

തൃശൂർ പൂരം പ്രദര്‍ശനം ഉദ്ഘാടനച്ചടങ്ങിനിടെ കൊമ്പന്‍ ഇടഞ്ഞു…. WATCH VIDEO

വടക്കുന്നാഥക്ഷേത്ര മൈതാനത്ത് പൂരം പ്രദര്‍ശനം ഉദ്ഘാടനച്ചടങ്ങിനിടെ  കൊമ്പന്‍ ഇടഞ്ഞു …. READ MORE തൃശൂര്‍: വടക്കുന്നാഥക്ഷേത്രമൈതാനത്ത് തൃശൂര്‍ പൂരം പ്രദര്‍ശനം ഉദ്ഘാടനച്ചടങ്ങിനിടെ എഴുന്നള്ളിപ്പിനെത്തിയ കൊമ്പന്‍ ഇടഞ്ഞോടി ഭീതി പരത്തി. പാറമേക്കാവ് അയ്യപ്പന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. വൈകീട്ട് ആറ് മണിയോടെ പൂരം പ്രദര്‍ശനം ഉദ്ഘാടനത്തിന് മുമ്പായിരുന്നു ആനയിടഞ്ഞോടിയത്. എഴുന്നള്ളിപ്പിനെത്തിയ മറ്റ് രണ്ട് കൊമ്പന്‍മാരെ എക്‌സിബിഷന്‍ ഗ്രൗണ്ടിനുള്ളിലേക്ക് സുരക്ഷിതമായി മാറ്റി. ഉദ്ഘാടനച്ചടങ്ങിനെത്തിയ ആര്‍.ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. മന്ത്രിയെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. ആലവട്ടവും, കുടയും നിലത്തുവീണു. 

മുഖ്യമന്ത്രിക്ക് മുന്നില്‍മലക്കം മറിഞ്ഞ് ലോകായുക്ത

ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്: ഉരുണ്ടുകളിച്ച് ലോകായുക്ത… വിധിക്കെതിരെ പരാതിക്കാരൻ ഹൈകോടതിയിലേക്ക്….. READ MORE കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ വിധി വൈകും. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഹര്‍ജിയില്‍ ലോകായുക്തയില്‍ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടര്‍ന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂണ്‍ ഉല്‍ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാകും കേസ് പരിഗണിക്കുക. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണു വിധി വരുന്നത്. വിധി …

മുഖ്യമന്ത്രിക്ക് മുന്നില്‍മലക്കം മറിഞ്ഞ് ലോകായുക്ത Read More »

പൂരത്തിന്റെ നാട്ടില്‍ പുതിയ രൂപവും, പകിട്ടുമായി പുളിമൂട്ടില്‍ സില്‍ക്‌സ്…. WATCH VIDEO

തൃശൂര്‍: വസ്ത്രവ്യാപാരരംഗത്ത് അടുത്ത വര്‍ഷം നൂറിന്റെ നിറവിലെത്തുന്ന പുളിമൂട്ടില്‍ സില്‍ക്‌സ് പൂരനഗരത്തില്‍ പുതിയ രൂപത്തിലും പകിട്ടിലും ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുന്ന പരിഷ്‌ക്കാരങ്ങളാണ് പുളിമൂട്ടില്‍ സില്‍ക്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്.  പുതിയ രൂപത്തിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വഹിക്കുമെന്ന് പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഡയറക്ടര്‍മാരായ ജേക്കബ് എബ്രഹാം, ജേക്കബ് ജോണ്‍, ജേക്കബ് സ്റ്റീഫന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മുഴുവന്‍ ഷോറൂം വിപുലമാക്കിയിട്ടുണ്ട്. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പം കൂടുതല്‍ പുതിയ …

പൂരത്തിന്റെ നാട്ടില്‍ പുതിയ രൂപവും, പകിട്ടുമായി പുളിമൂട്ടില്‍ സില്‍ക്‌സ്…. WATCH VIDEO Read More »