Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

കൊച്ചി: ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.   ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. …

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു Read More »

അബിഗേലിനെ കണ്ടെത്തി; കുട്ടി സുരക്ഷിത. കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ…

കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച പോയത് ഇളം മഞ്ഞ ചുരിദാറിട്ട സ്ത്രീ . വെള്ള ഷോൾ തട്ടമായി ധരിച്ചിരുന്നു. അവർ മാസ്ക്ക് വച്ചിരുന്നതായും ദൃക്സാക്ഷികൾ കുട്ടിയെ ഉപേക്ഷിച്ചത് മാസ്ക് അണിയിച്ച ശേഷം അഭിഗേൽ സാറയെ കൊല്ലം എ.ആർ ക്യാമ്പിലെത്തിച്ചു ക്ഷീണിതയെങ്കിലും കുട്ടി സുരക്ഷിത ആശ്രാമം മൈതാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അബിഗേലിനെ തിരിച്ചറിഞ്ഞ നാട്ടുകാർ കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയശേഷം പോലീസിനെ അറിയിച്ചു കുട്ടിയെ എ.ആർ ക്യാമ്പിൽ …

അബിഗേലിനെ കണ്ടെത്തി; കുട്ടി സുരക്ഷിത. കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ… Read More »

ആറുവയസ്സുകാരി അബിഗേല്‍ സാറയ്ക്കായിനാടാകെ തിരഞ്ഞ് പോലീസും, നാട്ടുകാരും

തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജം ഏഴരയ്ക്ക് കൊല്ലം പാരിപ്പള്ളിയിൽ കട നടത്തുന്ന സ്ത്രീയുടെ ഫോണിൽ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു പാരിപ്പള്ളിയിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെതെന്ന് സംശയിക്കുന്ന 50 വയസ്സ് തോന്നിക്കുന്ന പുരുഷനും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയും എത്തിയത് ഓട്ടോറിക്ഷയിൽ കടയിൽ നിന്ന് വാങ്ങിയത് ബിസ്കറ്റും റസ്ക്കും അമ്മയുടെ നമ്പർ സംഘത്തിന് ലഭിച്ചത് കുട്ടിയിൽ നിന്ന് എന്ന് സംശയിക്കുന്നു കൊല്ലം:  ഓയൂരില്‍ ആറുവയസ്സുകാരിയെ പട്ടാപ്പകല്‍ നാലംഗ …

ആറുവയസ്സുകാരി അബിഗേല്‍ സാറയ്ക്കായിനാടാകെ തിരഞ്ഞ് പോലീസും, നാട്ടുകാരും Read More »

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം

സംഘാടകർക്കും പോലീസിനും സംഭവിച്ചത് വൻ വീഴ്ച്ച സംഗീത പരിപാടി തുടങ്ങുന്നതിനു മുൻപ് പെയ്ത ചാറ്റൽ മഴയിൽ നൂറുകണക്കിനാളുകൾ ആംഫി തീയേറ്ററിന്റെ ഇടുങ്ങിയ കവാടത്തിലെ താഴേക്കുള്ള ചവിട്ടുപടിയിൽ തിങ്ങിനിറഞ്ഞത് നാലു ജീവനുകൾ പൊലിഞ്ഞ അപകടത്തിലേക്ക് വഴിവച്ചു തിക്കിലും തിരക്കിലും പെട്ട് ആദ്യം കുഴഞ്ഞു വീണത് 12 പേർ കൊച്ചി:  കുസാറ്റില്‍ (ശാസ്ത്രസാങ്കേതിക സര്‍വകലാശാല) ടെക്ഫെസ്റ്റിനിടയിലുണ്ടായ തിക്കിലും,തിരക്കിലും നാല് പേര്‍ മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ …

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം Read More »

ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങി; കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക്…

കൊച്ചി: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്്ജായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.10നായിരുന്നു  അന്ത്യം.ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിത എന്ന നിലയില്‍ ഫാത്തിമ ബീവി ചരിത്രത്തില്‍ ഇടം നേടി. തമിഴ്‌നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1989 ഏപ്രില്‍ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. …

ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങി; കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക്… Read More »

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സി.പി.ഐ നേതാവും, ബാങ്ക് മുന്‍ പ്രസിഡണ്ടുമായ  എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ.ഡി ചോദ്യം ചെയ്തത്. മൂന്നാം തവണയായുള്ള ഇ.ഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്. ഇവരുടെ മൊഴികള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നാണ് …

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍ Read More »

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി പി.ആര്‍.അരവിന്ദാക്ഷന്റെ മൊഴി

പ്രതി സതീഷിന് ഇ.പി.ജയരാജനുമായി അടുത്ത ബന്ധം, മൊയ്തീനും, പി.കെ.ബിജുവും പണം കൈപ്പറ്റി കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പി.ആര്‍ അരവിന്ദാക്ഷന്റെ മൊഴി. കുന്നംകുളം എം.എല്‍.എ എ.സി.മൊയ്തീനും, മുന്‍ എം.പി.പി.കെ.ബിജുവും സതീഷില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്‍ മൊഴി നല്‍കി. ബിജു അഞ്ച് ലക്ഷവും, മൊയ്തീന്‍ 2 ലക്ഷവും വാങ്ങി. 2021 കണ്ണൂരില്‍ വെച്ചും, 2016-ല്‍ തിരുവനന്തപുരത്ത് വെച്ചും സതീഷ്‌കുമാര്‍ ഇ.പി.ജയരാജനെ കണ്ടുവെന്നും വടക്കാഞ്ചേരി മുനിസിപ്പല്‍ അംഗം കൂടിയായ അരവിന്ദാക്ഷന്‍ മൊഴി നല്‍കി. …

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി പി.ആര്‍.അരവിന്ദാക്ഷന്റെ മൊഴി Read More »

ഫൈനലിൽ ഓസ്ട്രേലിയൻ തന്ത്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നിഷ്പ്രഭമായി; തോൽവിയറിയാതെ 10 ജയങ്ങൾ ഒടുവിൽ ….

ഉച്ചസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പിച്ചിലെ വേഗതക്കുറവ് തിരിച്ചടിയായി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്നതിൽ ഓസ്ട്രേലിയ കാണിച്ച കൃത്യത അവർക്ക് വിജയം സമ്മാനിച്ചു ടോസ് നിർണായകമല്ല എന്നായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മത്സരത്തിനു മുൻപുള്ള നിലപാട് ആദ്യ അഞ്ച് ഓവുറുകളിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റിങ് പിച്ചിന്റെ സ്വഭാവം വിലയിരുത്താതെ കളിച്ചത് വിനയായി. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി ഫീൽഡ് ചെയ്ത സമയം കൃത്യമായി സ്ലിപ്പ് …

ഫൈനലിൽ ഓസ്ട്രേലിയൻ തന്ത്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നിഷ്പ്രഭമായി; തോൽവിയറിയാതെ 10 ജയങ്ങൾ ഒടുവിൽ …. Read More »

സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മണലൂരിന്റെ നിരഞ്ജന

തൃശൂർ: നാദാപുരത്ത് നടന്ന കേരളാ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മണലൂരിൻ്റെ അഭിമാന താരം നിരഞ്ജന കെ.എസ്. മണലൂർ സേവാഭാരതി ജോ. സെക്രട്ടറി ശാന്തകുമാറിന്റെയും വിദ്യാഭ്യാസ കൺവീനർ ധനലക്ഷ്മി ശാന്തകുമാരിന്റെയും മകളാണ് നിരഞ്ജന.

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം;പിഞ്ചുകുഞ്ഞിനോട് ചെയ്ത കൊടുംക്രൂരതയ്ക്ക് ശിശുദിനത്തില്‍ ന്യായവിധി അസ്ഫാകിന് തൂക്കുകയര്‍ കൊച്ചി: അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയ്ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 13 വകുപ്പുകളില്‍ അസ്ഫാക് ആലം കുറ്റക്കാരനെന്ന്  എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു.50 ഓളം സിസി ടിവി ദൃശ്യങ്ങളും …

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി Read More »

ചിരിപ്പിക്കാൻ ഇനി കലാഭവൻ ഹനീഫ് ഇല്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന്….

കൊച്ചി: ചിരിപ്പടങ്ങളിലെ നിത്യസാന്നിധ്യമായിരുന്ന നടന്‍  കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എറണാംകുളം ജില്ലയിലെ മട്ടാംചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയില്‍സ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. 1990-ല്‍ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ …

ചിരിപ്പിക്കാൻ ഇനി കലാഭവൻ ഹനീഫ് ഇല്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന്…. Read More »

കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു

തൃശൂര്‍: കുന്നംകുളം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്്ക്കിടെ മൂന്നരവയസ്സുകാരന്‍ മരിച്ചതായി ആരോപണം. മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്്ത്രകിയയ്ക്ക് വിധേയനായ  മുണ്ടൂര്‍ സ്വദേശികളായ കെവിന്‍- ഫെല്‍ജ ദമ്പതികളുടെ മകനായ ആരോണ്‍. മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. പല്ല് വേദനയെ തുടര്‍ന്നാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും അതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ സര്‍ജറിക്കായി …

കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു Read More »

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ…

ടിഫിൻ ബോക്ക്സ് ബോംബുകൾ സ്ഥാപിച്ചത് നീല കാറിൽ എത്തിയ ഒരു വ്യക്തി എന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണം എൻ. ഐ. എക്ക് കൈമാറും; ഏഴുപേർ ഗുരുതരാവസ്ഥയിൽ മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… യഹോവ സാക്ഷികളുടെ കൺവെൻഷനിൽ കേരളത്തിലെ ആദ്യ സ്ഫോടന പരമ്പര; ആസൂത്രിത സ്ഫോടനം എന്ന് ആദ്യ നിഗമനം കൊച്ചി എൻഐഎ ഘടകം അന്വേഷണം ആരംഭിച്ചു; ആദ്യ സ്ഫോടനം നടന്നത് കൺവെൻഷൻ തുടങ്ങി അഞ്ചു മിനിറ്റിനുശേഷം മറ്റു സ്ഫോടനങ്ങൾ നടന്നത് അഞ്ചും ആറും മീറ്റർ ദൂരത്ത് …

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… Read More »

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതി:പരസ്യമായി ക്ഷമ ചോദിച്ച് സുരേഷ് ഗോപി

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റം. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ പലതവണ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മാപ്പ് പറയാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും …

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതി:പരസ്യമായി ക്ഷമ ചോദിച്ച് സുരേഷ് ഗോപി Read More »

‘ചതിക്കില്ല ഉറപ്പാണ്’; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി പ്രചാരണം തുടങ്ങി

ഓട്ടോകളിള്‍ പോസ്റ്റർ പ്രചാരണം തുടങ്ങി തൃശൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. തൃശൂരില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും താന്‍ വിജയിക്കുമെന്ന്് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  സുരേഷ്‌ഗോപിയ്ക്കായി ബി.ജെ.പി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകള്‍ പതിപ്പിച്ചുവെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര്‍ ബി.ജെ.പി എന്നാണ് പോസ്റ്ററിലെ വാചകം. ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ സുരേഷ് ഗോപി …

‘ചതിക്കില്ല ഉറപ്പാണ്’; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി പ്രചാരണം തുടങ്ങി Read More »

ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി

ഇടുക്കി: ഇന്ന് പുലർച്ചെ ഇടുക്കി ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് അഞ്ച് ഏക്കർ ഏലത്തോട്ടം കയ്യേറിയത് ഒഴിപ്പച്ചുകൊണ്ട് ആരംഭിച്ച രണ്ടാം മൂന്നാർ ദൗത്യ സംഘത്തിനെതിരെ ഇടുക്കിയിൽ സിപിഎം. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്. ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചതായി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യസംഘത്തെ സ്വാഗതം ചെയ്യുന്നില്ല എന്നായിരുന്നു മുൻമന്ത്രിയും ഉടുംബൻചോല എംഎൽഎയുമായ എംഎം മണിയുടെ പ്രതികരണം. എന്നാൽ ദൗത്യം നിർത്തിവെച്ചന്ന വാർത്തകൾ ജില്ലാ കളക്ടർ ഷീബ ജോർജ് …

ഉടൻ നിർത്തുമോ മൂന്നാർ മിഷൻ 2.0? ഇനി ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് ഇടുക്കി സിപിഎം സെക്രട്ടറി Read More »

സ്വവർഗ്ഗ വിവാഹം വേണ്ട;ഹർജി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച്

4 പ്രത്യേക വിധികള്‍; സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് ചീഫ് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും, വിയോജിച്ച് മൂന്ന് ജഡ്ജിമാര്‍, 3-2ന് ഹര്‍ജികള്‍ തള്ളി. കൊച്ചി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ്് ജസ്റ്റിസും, ജസ്റ്റിസ് എസ്.കെ.കൗളും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചപ്പോള്‍, മറ്റ് മൂന്ന് ജഡ്ജിമാരും വിയോജിപ്പ് അറിയിച്ചു. ജസ്റ്റിസുമാരായ എസ്.രവീന്ദ്രഭട്ട്, പി.എസ്.നരസിംഹ, ഹിമ കോലി എന്നിവരാണ് വിയോജിപ്പ് അറിയിച്ചത്. സ്വവര്‍ഗ അനുരാഗം കുറ്റകരമല്ല. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതില്‍ യോജിപ്പില്ലെന്നും ജഡ്ജിമാരായ രവീന്ദ്രട്ടും, നരസിംഹയും വ്യക്തമാക്കി. അഞ്ചംഗ …

സ്വവർഗ്ഗ വിവാഹം വേണ്ട;ഹർജി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് Read More »

തൃശൂര്‍ കൈനൂര്‍ ചിറയില്‍ നാല് ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് അപകടം നടന്നത്. വടൂക്കര സ്വദേശി നിവേദ് കൃഷ്ണ , കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍,, അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബിന്‍ ജോണ്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെയും,  സയിദ് ഹുസൈനും, അര്‍ജുനും, നിവേദും തൃശൂര്‍ സെന്റ് തോമസ് കോളേജിലെയും വിദ്യാര്‍ത്ഥികളാണ്. ഒല്ലൂര്‍ പോലീസും, ഫയര്‍ ഫോഴ്‌സും സ്‌കൂബ ടീമംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …

തൃശൂര്‍ കൈനൂര്‍ ചിറയില്‍ നാല് ബിരുദ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു Read More »

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി; കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്

കോഴിക്കോട്: അകാലത്തിൽ മരണപ്പെട്ട മകനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണിൽ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീർ പൊഴിക്കില്ല കണ്ണൂർ സ്വദേശിയായ പൂവേൻ വീട്ടിൽ ഷാജി. നാല് പേർക്ക് പുതുജീവൻ നൽകിയ ശേഷമാണ് മകൻ വിഷ്ണുവിനെ വിധി കൊണ്ടുപോയതെന്നോർക്കുമ്പോൾ അഭിമാനം മാത്രമാണ് മനസിൽ നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ മരണപ്പെട്ട പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒക്ടോബർ അഞ്ചിന് …

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി; കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത് Read More »

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു

ഇടുക്കി: കൊച്ചറ രാജാക്കണ്ടത്ത് അച്ഛനും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു. . രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍ (57), മക്കളായ വിഷ്ണു (31), വിനീത് (28)  എന്നിവരാണ് മരിച്ചത്. പാടത്ത്് പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.  കനത്ത മഴയെ തുടര്‍ന്നാണ് ലൈന്‍ കമ്പി പൊട്ടി വീണത്. രണ്ട് ദിവസമായി ഇവിടെ മഴ ശക്തമായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.കനകാധരന്റെ ഉടമസ്ഥതയിലുള്ള പാടത്ത് രണ്ട് ദിവസമായി പെയ്ത് മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ മഴയ്ക്ക് …

ഇടുക്കിയില്‍ പുല്ല് ചെത്തുന്നതിനിടെ അച്ഛനും രണ്ട് മക്കളും  ഷോക്കേറ്റ് മരിച്ചു Read More »