Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Nidhin TR

റെക്കോർഡ് ഭേദിച്ച് കേരളത്തിൽ കോവിഡ് കേസുകളും, ടി.പി. ആറും. എല്ലാ സ്കൂളുകളും നാളെ മുതൽ അടച്ചിടും

രണ്ടാം കോവിഡ് തരംഗത്തിനിടയിൽ കഴിഞ്ഞ വർഷം മെയ് 12 ന് റിപ്പോർട്ട് ചെയ്ത 43,529 ആയിരുന്നു നിത്യേനയുള്ള കൊവിഡ് കേസുകളിൽ മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന സംഖ്യ. അന്ന് ടെസ്റ്റ് പോസ്റ്റ്റ്റിവിറ്റി റേറ്റ് 29.75 ആയിരുന്നു കൊച്ചി: ദിവസേനയുള്ള കോവിഡ് കേസുകളിലും ടി.പി. ആറിലും കേരളത്തിൽ ഇന്ന് റെക്കോർഡ് വർദ്ധന. 46,387 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ടി.പി. ആർ 40.21% ലെത്തി. തിരുവനന്തപുരത്ത് ഇന്ന് 9,720 കേസുകളും എറണാംകുളത്ത് 9,605 കേസുകളും റിപ്പോർട്ട് ചെയ്യതു.  രണ്ടാം കോവിസ് തരംഗത്തിനിടയിൽ കഴിഞ്ഞ …

റെക്കോർഡ് ഭേദിച്ച് കേരളത്തിൽ കോവിഡ് കേസുകളും, ടി.പി. ആറും. എല്ലാ സ്കൂളുകളും നാളെ മുതൽ അടച്ചിടും Read More »

വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുതരുന്നവയായിരിക്കണം സാഹിത്യസൃഷ്ടികള്‍: കവി ഡോ.രാവുണ്ണി

തൃശൂര്‍: നിസാര കാര്യങ്ങള്‍ക്ക് പോലും കുട്ടികളും യുവാക്കളും ആത്മഹത്യക്ക് ഒരുങ്ങുന്ന ഇക്കാലത്ത് വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുനല്‍കുന്നവയായിരിക്കണം സാഹിത്യസൃഷ്ടികളെന്ന് കവി ഡോ.സി.രാവുണ്ണി അഭിപ്രായപ്പെട്ടു.  കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ തൃശൂര്‍ സ്വദേശിനിയായ ദിയ രചിച്ച ‘ ഒരു പ്രതീക്ഷ… വിഷാദ ദ്വീപിലെ പെണ്‍കുട്ടി ‘  എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളോടും വിഷാദത്തോടും പൊരുതിയ യുവ എഴുത്തുകാരിയുടെ ജീവിതത്തോടുള്ള സമര്‍പ്പണം വെളിപ്പെടുത്തുന്ന കൃതിയാണിതെന്നും, പ്രതീക്ഷ കൈവിടാതിരുന്നാല്‍ വിജയം നിങ്ങളെ തേടിയെത്തുന്നതുമെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ …

വായനക്കാര്‍ക്ക് പ്രതീക്ഷയുടെ ചക്രവാളം കാണിച്ചുതരുന്നവയായിരിക്കണം സാഹിത്യസൃഷ്ടികള്‍: കവി ഡോ.രാവുണ്ണി Read More »

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി

തൃശൂർ: കേരളത്തിലെ എല്ലാ സ്ത്രീകളും അവരുടെ അനുഭവങ്ങൾ തുറന്നു പറയുന്ന ആത്മകഥകൾ എഴുതണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ ജെസ്മി . തൃശൂരിൽ യാഹ്സാൻ മൊയ്തുവിന്റെ ‘ഓർമ്മയിലെ കുഞ്ഞോളങ്ങൾ ‘ എന്ന പുസ്തകം  പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ ആത്മകഥകൾ  പ്രസിദ്ധീകരിച്ചാൽ കേരള ചരിത്രം തന്നെ മാറുമെന്നും  കേരള ചരിത്രം സത്യസന്ധമാവണമെങ്കിൽ സ്ത്രീകൾ എഴുതണമെന്നും അവർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്ലാൻ കോർഡിനേറ്റർ നൌഷബ നാസ് പുസ്തകം ഏറ്റുവാങ്ങി.റോസി തമ്പി അധ്യക്ഷനായിരുന്നു. ഇ.എം. …

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം: സിസ്റ്റർ ജെസ്മി Read More »

രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി

ആനക്കമ്പക്കാരുടെ ഹരമായ രാമന്‍  തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി തൃശൂര്‍: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്‍മാരില്‍ മുമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവപ്പറമ്പിലേക്ക്. പേരാമംഗലം തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റി. മൂന്നാനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പ്. ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. തിടമ്പേറ്റിയെത്തിയ രാമനെ ഹര്‍ഷാരവങ്ങളോടെയാണ് ജനം  വരവേറ്റത്. കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൊമ്പനെ മൊബൈലില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും വന്‍ തിരക്കായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുകാരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് …

രാമന്‍ തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് പൂരം ആയിരങ്ങള്‍ക്ക് ആവേശമായി Read More »

ഫ്രാങ്കോ കേസിൽ വിധി അട്ടിമറിച്ചു :സിസ്റ്റർ അനുപമ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പണവും സ്വാധീനവും കൊണ്ട് വിധി അട്ടിമറിക്കുകയായിരുന്നു എന്ന് പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ. പരാതിക്കാരിയായ കന്യാസ്ത്രീ താമസിച്ചിരുന്ന കുറവിലങ്ങാട് കോണ്‍വെന്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുപമ. വിധി അവിശ്വസനീയമാണ്. കന്യാസ്ത്രീക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. Photo Credit: Facebook 

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി

കോട്ടയം: പ്രമാദമായ കന്യാസ്ത്രീ ബലാത്സംഗ കേസില്‍ മുന്‍ ജലന്തര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ ഒഴിവാക്കിയത്. ഒറ്റവരി വിധിപ്രസ്താവം മാത്രമാണ് ഇന്ന് രാവിലെ ജഡ്ജി കോടതിയില്‍ വാദിച്ചത്. ‘ദൈവത്തിന് സ്തുതി ‘ എന്നായിരുന്നു വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. pic credit: Koo

സെർവർ തകരാർ: റേഷൻ വിതരണത്തിന് ജനുവരി 18 വരെ പ്രത്യേക സമയക്രമം

കൊച്ചി: സെര്‍വറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാനത്ത്  റേഷന്‍ വിതരണം സ്തംഭനത്തില്‍. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 18 വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ഭക്ഷ്യ  സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.  റേഷന്‍ വിതരണം പൂര്‍ണമായി മുടങ്ങിയെന്നതു തെറ്റായ പ്രചാരണമാണെന്നും സാങ്കേതിക തകരാറിന്റെ പേരില്‍ സര്‍ക്കാരിനെ പഴിക്കാനും പൊതുവിതരണ രംഗമാകെ കുഴപ്പത്തിലാണെന്നു വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സെര്‍വറിന്റെ ശേഷിയുമായി ബന്ധപ്പെട്ടാണു സാങ്കേതിക പ്രശ്‌നമുണ്ടായിരിക്കുന്നതെന്നു …

സെർവർ തകരാർ: റേഷൻ വിതരണത്തിന് ജനുവരി 18 വരെ പ്രത്യേക സമയക്രമം Read More »

WATCH VIDEO HERE…. യാത്രക്കാർക്ക് ആശ്വാസം; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. രാവിലെ തന്നെ പാളംതെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും അഞ്ചു കോച്ചുകളും പാളത്തില്‍ കയറ്റി. തകര്‍ന്ന റയില്‍വേ ട്രാക്കും പുനഃസ്ഥാപിച്ചു. . 18 മണിക്കൂറിനു ശേഷമാണ് കോച്ചുകള്‍ നീക്കിയത്.തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ  പാളം തെറ്റിയത്. എന്‍ജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. അഞ്ച് …

WATCH VIDEO HERE…. യാത്രക്കാർക്ക് ആശ്വാസം; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു Read More »

പ്രണയിനികളേ ഇതിലേ…..വാലെന്റൈന്‍സ് ഡേ സെല്‍ഫി മത്സരവുമായികേരള ഡോള്‍ ഹൗസ്

പ്രണയിനികളേ ഇതിലേ…..വാലെന്റൈന്‍സ് ഡേ സ്‌പെഷല്‍ഫോട്ടോ സെല്‍ഫി മത്സരവുമായിതൃശൂരിലെ കേരള ഡോള്‍ ഹൗസ് തൃശൂര്‍:  വാലെന്റൈന്‍സ് ഡേ ദിനത്തില്‍ പ്രണയിനികള്‍ക്ക് പരസ്പരം പങ്കുവെയ്ക്കാന്‍ മനം കവരും ഹൃദയചിഹ്നങ്ങളുടെയും  വിവിധ വര്‍ണങ്ങളിലുള്ള കളിപ്പാവകളുടെയും അപൂര്‍വശേഖരം തൃശൂര്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള കേരള ഡോള്‍ ഹൗസില്‍ ഒരുക്കിയിരിക്കുന്നു.  വാലെന്റൈസ് ഡേ ദിനമായ ഫെബ്രുവരി 14 വരെ ഫോട്ടോ സെല്‍ഫി മത്സരവും സംഘടിപ്പിച്ചിട്ടുള്ളതായി   കേരള ഡോള്‍ ഹൗസ് പ്രൊപ്രൈറ്റര്‍ ഷബീര്‍ അറിയിച്ചു. പാവകള്‍ക്കൊപ്പം ഫോട്ടോ സെല്‍ഫിയെടുത്ത കേരള ഡോള്‍ ഹൗസില്‍ ഇന്‍സ്റ്റാഗ്രാം പേജ്  …

പ്രണയിനികളേ ഇതിലേ…..വാലെന്റൈന്‍സ് ഡേ സെല്‍ഫി മത്സരവുമായികേരള ഡോള്‍ ഹൗസ് Read More »

ഇടുക്കി കൊലപാതകം; കേരളത്തിൽ പരക്കെ സംഘർഷാവസ്ഥ

കൊച്ചി: ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ഇന്നുച്ചയ്ക്ക് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ സംഘട്ടനത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ നെഞ്ചിൽ കുത്തേറ്റ് മറിച്ചതിന് പിന്നാലെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പരസ്പരം പോർവിളികൾ മുഴങ്ങി കി സംഘർഷാവസ്ഥ സൃഷ്ടിച്ചു. മലപ്പുറം ടൗൺ ഹാളിൽ കോൺഗ്രസ് പ്രസിഡൻറ് കെ. സുധാകരൻ പങ്കെടുക്കുന്ന മേഖലാ കൺവെൻഷനിലേക്ക് സിപിഎം പ്രവർത്തകർ ജാഥയായി എത്തിയത് പ്രദേശത്ത് രണ്ടു മണിക്കൂർ നേരത്തേക്ക് വലിയ സംഘർഷാവസ്ഥ …

ഇടുക്കി കൊലപാതകം; കേരളത്തിൽ പരക്കെ സംഘർഷാവസ്ഥ Read More »

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

കൊച്ചി: ഇടുക്കി എൻജിനീയറിങ് കോളേജിന് സമീപം നടന്ന സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് എസ്.എഫ്.ഐ പ്രവർത്തകൻ മരിച്ചു. കോളേജിലെ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ ധീരജ് രാജശേഖരനാണ് കൊല്ലപ്പെട്ടത്. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് ധീരജ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയാണ് ധീരജിന്റെ നെഞ്ചിൽ പേന കത്തികൊണ്ട് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 12 അംഗങ്ങളുള്ള കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് സംഘം ധീരജിനെയും അഭിജിത്ത്, അമൽ എന്നീ എസ്.എഫ്.ഐ പ്രവർത്തകരെയും കോളേജിന് …

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു Read More »

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

കൊച്ചി: പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്. ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.  പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം …

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം Read More »

ദിലീപിനെതിരെ വീണ്ടും ജാമ്യമില്ലാ കേസ് കേസ്

കൊച്ചി: നടിയെ തട്ടിപ്പു കൊണ്ടുപോയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാവകുപ്പ് ചേർത്ത് പുതിയ കേസെടുത്തു. സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായിരുന്നു ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലാണ് വീണ്ടും കേസെടുത്തത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി. ബൈജു പൗലോസിനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തി എന്നതാണ് പുതിയ ജാമ്യമില്ലാ കേസിന് ആധാരം. ദിലീപ് ഒന്നാം പ്രതിയും, സഹോദരൻ അനൂപ് രണ്ടാം പ്രതിയും സഹോദരി ഭർത്താവ് സുരാജ് മൂന്നാം പ്രതിയുമാണ്. …

ദിലീപിനെതിരെ വീണ്ടും ജാമ്യമില്ലാ കേസ് കേസ് Read More »

WATCH VIDEO… ശക്തന്‍ മീന്‍മാര്‍ക്കറ്റില്‍ ‘സ്റ്റാറായി’ സുരേഷ് ഗോപി

ആറര കിലോ നെയ്മീന്‍ വാങ്ങി, 500 രൂപ ടിപ്പും നല്‍കിശക്തന്‍ മീന്‍മാര്‍ക്കറ്റില്‍ ‘സ്റ്റാറായി’ സുരേഷ് ഗോപി തൃശ്ശൂര്‍:  നവീകരണപദ്ധതിയുമായി ബന്ധപ്പെട്ട  ശക്തനിലെ  മീന്‍മാര്‍ക്കറ്റിലെത്തിയ ബി.ജെ.പി എം.പി സുരേഷ് ഗോപിക്ക്്്് നെയ്മീന്‍ കണ്ടതോടെ കൊതിയടക്കാനായില്ല. അക്കൂട്ടത്തില്‍ നിന്ന് ഒത്തൊരു നെയ്മീന്‍ ‘ഞാന്‍ എടുത്തോളാമെന്ന’ ഭാവത്തില്‍ അദ്ദേഹം കൈയിലെടുത്തുയര്‍ത്തി നോക്കി. ആറരക്കിലോ തൂക്കം വരുമെന്ന മീന്‍കാരന്‍. എടുത്തോളാമെന്ന്്് നായകന്റെ സംഭാഷണചാതുരിയോടെ സുരേഷ്‌ഗോപി പറഞ്ഞതോടെ മീന്‍കാരന്‍ നെയ്മീന്‍ വൃത്തിയാക്കാന്‍ തുടങ്ങി. തലയും വേണോയെന്ന ചോദ്യത്തിന് തലയാണ് പ്രധാനമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. …

WATCH VIDEO… ശക്തന്‍ മീന്‍മാര്‍ക്കറ്റില്‍ ‘സ്റ്റാറായി’ സുരേഷ് ഗോപി Read More »

WATCH VIDEO ….കൃഷി മന്ത്രിക്ക് വിസ്മയമായി കുറുമാൽകുന്നിലെ ആയുർ ജാക്ക് ഫാം

കുറുമാല്‍കുന്ന് (തൃശൂര്‍): ഉയരം കുറഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കായ്ക്കുന്ന വർഗ്ഗീസ് തരകന്റെ വേലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആയുർ ജാക്ക് ഫാം കാണാൻ കൃഷി മന്ത്രി പി പ്രസാദ് എത്തി.  തരകൻ അവലംബിക്കുന്ന ജലസംരക്ഷണ രീതികളും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വർഷത്തിൽ എല്ലാ സമയവും കായ്ക്കുന്ന ആയുർ ജാക്ക് എന്ന് പേരിട്ട ബഡ്ഡിങിലൂടെ ലൂടെ വികസിപ്പിച്ചെടുത്ത പ്ലാവും ഏറെ ശ്രദ്ധനേടിയിരുന്നു. സന്ദർശനവേളയിൽ വെളുത്ത ഇലയുള്ള പ്ലാവാണ് മന്ത്രിക്ക് എറ്റവും ആകർഷണീയമായി തോന്നിയത്. 56 ഇനം പ്ലാവിൻ …

WATCH VIDEO ….കൃഷി മന്ത്രിക്ക് വിസ്മയമായി കുറുമാൽകുന്നിലെ ആയുർ ജാക്ക് ഫാം Read More »

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ പൊതുമരാമത്തുവകുപ്പിന്റെ കോണ്‍സ്റ്റിസ്റ്റുവന്‍സി മോണിറ്ററിംഗ് ടീമിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിന്റെ അകത്തെ നിര്‍മ്മാണം ഭൂരിഭാഗവും കഴിഞ്ഞു. അവസാനഘട്ടത്തിലെ പെയിന്റിംഗും, എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്. തുരങ്കത്തിനകത്ത് നിര്‍മ്മാണം കഴിഞ്ഞ കോണ്‍ക്രീറ്റ് റോഡില്‍ വരയിടലും തുടങ്ങി.പടിഞ്ഞാറെ ഭാഗത്തെ നിലവിലെ പാത പൊളിക്കും. ഇവിടെ പുതിയ …

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍ Read More »

ബി.വി.വി.എസ് സംസ്ഥാന സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു

കൊച്ചി: തൃശ്ശൂരിൽ ഫെബ്രുവരി ഇരുപതാം തിയതി നടത്താൻ തീരുമാനിച്ച ഭാരതിയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ സാധശിവൻ അദ്ധ്യക്ഷതയും, സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ് മണി ഉദ്ഘാടന കർമവും നിർവഹിച്ചു. സിതാറാം ആയുർവേദിക് മിഷൻ മാനേജിങ് ഡയറക്ടർ  ഡോ. ഡി . രാമനാഥൻ അദ്ധ്യക്ഷനും, രാഷ്ട്രീയ സ്വയം സേവക സംഘം തൃശൂർ വിഭാഗ് സംഘചാലക് പത്മനാഭൻ വൈസ് …

ബി.വി.വി.എസ് സംസ്ഥാന സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു Read More »

ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ മുഴുവൻ കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയിലൂടെ കഴിയുന്നു ; മന്ത്രി കെ.രാജൻ

തൃശൂർ: ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ സമൂഹത്തിലെ എല്ലാവരുടെയും കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയ്ക്കും ഇതിന് നേതൃത്വം കൊടുക്കുന്ന അമൃതാനന്ദമയീമഠത്തിനും കഴിയുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതിയുടെ ഭാഗമായി തൃശൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനും നൻമയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമൃതശ്രീ വഹിക്കുന്ന പങ്ക് വളരെ ശ്രദ്ധേയമാണെന്നും കെ.രാജൻ പറഞ്ഞു. അയ്യന്തോൾ …

ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ മുഴുവൻ കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയിലൂടെ കഴിയുന്നു ; മന്ത്രി കെ.രാജൻ Read More »

മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് പുതുവർഷത്തിൽ 10 കിലോ അരി

കൊച്ചി: സംസ്ഥാനത്ത് വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിൽ ഈ മാസം 10 കിലോ അരി ലഭ്യമാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. ഈ മാസം മുതൽ പച്ചരിയും പുഴുക്കലരിയും 50ഃ50 അനുപാതത്തിൽ എല്ലാ സ്റ്റോക്കിലും ലഭ്യമാക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായുള്ള ചർച്ചയിൽ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതു വിഭാഗത്തിന് ഈ മാസം നൽകുന്ന 10 കിലോ അരിയിൽ ഏഴു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും …

മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് പുതുവർഷത്തിൽ 10 കിലോ അരി Read More »

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല …..

കൊച്ചി: സര്‍ക്കാരും  ഗവര്‍ണറും തമ്മിലുള്ള പോരില്‍ ആറ് ചോദ്യങ്ങളുമായി   മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞതിന് പിന്നില്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ വിഷയങ്ങളുണ്ട് എന്ന സൂചന നല്‍കുന്നതാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ …

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല ….. Read More »