Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട്; അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഒരുക്കങ്ങളായി Watch Video

നാളെ 5000 പേർക്ക് അന്നദാനവും ഉണ്ടാകും മഹാഗണപതിഹോമത്തിന് 12,000 നാളികേരം, 1,500 കിലോ അവില്‍, 750 കിലോ മലര്‍, 250 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ എന്നിവ കൂടാതെ…. തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ ആദ്യദിനമായ ജൂലായ് 17ന് വിഘ്‌നേശ്വരപ്രീതിക്കായി ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തും. രാവിലെ 9.30ന് തൂടങ്ങുന്ന ആനയൂട്ടിന് അന്‍പതോളം ആനകള്‍ അണിനിരക്കും. മേല്‍ശാന്തി കൊറ്റംപിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിടും. 500 …

വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട്; അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഒരുക്കങ്ങളായി Watch Video Read More »

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നടൻ പ്രതാപ് പോത്തൻ, 69,  അന്തരിച്ചു.  ചെന്നൈയിലെ പൂനമലയിലുളള ഫ്ലാറ്റിൽ വെച്ചായിരുന്നു മരണം. സഹായിയാണ് ഫ്ലാറ്റിൽ ഇന്ന് രാവിലെ 8.30 ന് മരിച്ച നിലയിൽ കണ്ടെത്. ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നു. എൺപതുകളിൽ മലയാള സിനിമയിലെ തരംഗമായിരുന്നു പോത്തൻ. ഭരതൻ സംവിധാനം ചെയ്യത് ചാമരം, തകര, ലോറി തുടങ്ങിയ ഹിറ്റ് സിനിമകളിൽ നായകനായി. മലയാളം, തമിഴ് തെലുങ്ക് ഹിന്ദി ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ആരവം എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്. മലയാള സിനിമയിൽ മെത്തേഡ് …

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു; ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

നഗ്നത പ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ശ്രീജിത്തിന്റെ പിതാവും നടനുമായ ടി ജി രവിയും ഭാര്യ സജിത ശ്രീജിത്തും നടന് കൃത്യമായ ചികിത്സയും പരിരക്ഷയും നൽകാമെന്ന് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു ശ്രീജിത്ത് ബൈപോളാർ ഡിസോഡറിന് ചികിത്സയിൽ കഴിയുന്ന ആളെന്ന് തിരിച്ചറിഞ്ഞശേഷം 2016 ഒറ്റപ്പാലത്തിനടുത്ത് പത്തിരിപ്പാലത്ത് നഗ്നത പ്രദർശനത്തിന് രജിസ്റ്റർ ചെയ്ത സമാനമായ പോക്സോ കേസിലെ വിദ്യാർത്ഥികൾ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന കേസിൽനിന്ന് പിന്മാറിയിരുന്നു ബൈപോളാർ ഡിസോഡറിന് ശ്രീജിത്ത് മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന വിവരം ജൂലൈ 7ന് തന്നെ newsskerala.com/crime റിപ്പോർട്ട് ചെയ്തിരുന്നു …

നഗ്നത പ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു Read More »

ദേവസ്വങ്ങള്‍ക്ക് ആനകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രിയോട് പൂരപ്രേമിസംഘം

കേന്ദ്ര മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കാമെന്നും ഉന്നതതല വനം വകുപ്പ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി നിവേദകസംഘത്തോട് ഉറപ്പു നല്‍കി തൃശൂര്‍: കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് ആനകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ദേവസ്വങ്ങള്‍ക്ക് ആനകളെ അനുവദിക്കണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ പൂരോല്‍സവങ്ങള്‍ക്ക് ആന അവിഭാജ്യ ഘടകമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ആനകളുടെ കുറവ് പൂരോല്‍വങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ തൃശൂരിലെത്തിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ശ്രീ അശ്വനീ കുമാര്‍ …

ദേവസ്വങ്ങള്‍ക്ക് ആനകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രിയോട് പൂരപ്രേമിസംഘം Read More »

മാസ്റ്റര്‍ പ്ലാനില്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിക്കാന്‍ മേയര്‍ നിര്‍ബന്ധിതനായെന്ന് രാജന്‍.ജെ.പല്ലന്‍

അമൃതം മാസ്റ്റര്‍ പ്ലാനില്‍ ഭൂമാഫിയയുടെ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ്  തൃശൂര്‍:  ഹൈക്കോടതി ഉത്തരവ് പ്രകാരം  സെപ്ഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ മേയര്‍ നിര്‍ബന്ധിതമായതെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ പറഞ്ഞു.24 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കേരള മുന്‍സിപ്പാലിറ്റി (കൗണ്‍സിലിന്റെ യോഗ നടപടിക്രമം) ചട്ടം 7 പ്രകാരം ആവശ്യപ്പെട്ടതനുസരിച്ചാണ് മേയര്‍ നാളെ കൗണ്‍സില്‍ വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  നിയമ പ്രകാരം കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുവാന്‍ മേയര്‍ക്കും, സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നുവെങ്കിലും രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ മേയര്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ഹര്‍ജി …

മാസ്റ്റര്‍ പ്ലാനില്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിക്കാന്‍ മേയര്‍ നിര്‍ബന്ധിതനായെന്ന് രാജന്‍.ജെ.പല്ലന്‍ Read More »

തൃശൂരിന് ഇനി അമൃത് മാസ്റ്റർ പ്ലാൻ; സ്പെഷ്യൽ കൗൺസിൽ നാളെ

116 റോഡുകളില്‍ പലതിന്റെയും വീതി കുറയും. റോഡുകളുടെ വീതി എട്ട് മീറ്റര്‍ വരെയായി ചുരുക്കിയിട്ടുണ്ട്. ഇതുപ്രകാരം കാല്‍ലക്ഷത്തിലധികം കെട്ടിടങ്ങള്‍ നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് റൗണ്ടിന്റെ വീതി 36 മീറ്ററാക്കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. വീതി 22 മീറ്ററാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി തൃശൂര്‍: നഗരത്തെ  മെട്രോപൊളിറ്റന്‍ സിറ്റിയായി രൂപപ്പെടുത്തുന്ന വിധത്തില്‍  അമൃത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നതായി മേയര്‍ എം.കെ.വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.  മുന്‍ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 13 …

തൃശൂരിന് ഇനി അമൃത് മാസ്റ്റർ പ്ലാൻ; സ്പെഷ്യൽ കൗൺസിൽ നാളെ Read More »

വാനര വസൂരി: പരിശോധനാ ഫലം ഇന്ന് വൈകീട്ട്. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, ഒരാള്‍ നിരീക്ഷണത്തില്‍.

സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം കൊച്ചി: സംസ്ഥാനത്ത് കുരങ്ങുപനിയെന്ന്്് സംശയം. വിദേശത്ത് നിന്നെത്തിയ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്  പറഞ്ഞു. യു.എ.ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ . ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും, ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരും. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുക. മരണ നിരക്ക് കുറവാണ്. അപകട സാധ്യതയില്ലെന്നും, ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യു.എ.ഇയില്‍ …

വാനര വസൂരി: പരിശോധനാ ഫലം ഇന്ന് വൈകീട്ട്. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, ഒരാള്‍ നിരീക്ഷണത്തില്‍. Read More »

ഹാഷ് വാല്യു മാറിയത് സംശയകരം. പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

ഒരുതവണ പകലും രണ്ടുതവണ രാത്രിയും ഹാഷ്വാല്യൂ മാറിയത് ആ സമയങ്ങളിൽ മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. കോടതി പ്രവർത്തിക്കാത്ത രാത്രി സമയങ്ങളിൽ ഹാഷ് വാല്യൂ മാറിയത് ക്രൈംബ്രാഞ്ചിന്റെ സംശയം ബലപ്പെടുത്തുന്നു ഷാഷ് വാല്യൂ മാറിയതിൽ പരിശോധന വേണ്ട എന്നാണ് വിചാരണ കോടതി അതിജീവിതയുടെ അപേക്ഷയിൽ വിധിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചപ്പോൾ ഹാഷ് വാല്യൂ സംബന്ധമായി ഫോറൻസിക് പരിശോധന കോടതി അനുവദിച്ചു കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി …

ഹാഷ് വാല്യു മാറിയത് സംശയകരം. പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു Read More »

ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ്. അടുത്തുള്ള  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം

18 – 59 നും ഇടയിൽ 77 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1% ആളുകൾ മാത്രമേ ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളൂ കൊച്ചി: ജൂലൈ 15 മുതൽ 75 ദിവസം കോവിഡ് ബൂസ്റ്റർ വാക്സിൻ സൗജന്യമായി നൽകും. 18-59 നു ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുക. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ബൂസ്റ്റർ വാക്സിൻ നൽകാൻ   കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം (ആസാദി കാ അമൃത മഹോത്സവ് ) കണക്കിലെടുത്താണ്  തീരുമാനം. …

ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ്. അടുത്തുള്ള  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം Read More »

തൃശൂർ ബാറിലെ കൊലപാതകം: ഏഴ് പ്രതികള്‍ പിടിയില്‍

രണ്ടാഴ്ച്ചക്കുള്ളിൽ മദ്യം വിൽപ്പനയിൽ വെട്ടിച്ചത് ഒന്നരലക്ഷം  രൂപ; തിരിച്ചടയ്ക്കാൻ പറഞ്ഞപ്പോൾ ആക്രമണം വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടാന്‍  കൊല്ലപ്പെട്ട ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വിളിച്ചുവരുത്തിയിരുന്നു തൃശൂര്‍: തളിക്കുളത്ത് ബാറില്‍ നടന്ന കൊലപാതകത്തില്‍ ഏഴംഗ സംഘം പിടിയില്‍. ഇന്നലെ രാത്രി നടന്ന കത്തിക്കുത്തില്‍  പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് മരിച്ചത്.  ബൈജുവിന്റെ സുഹൃത്തായ അനന്തുവിനും ബാറുടമയായ കൃഷ്ണരാജിനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തിടെയാണ്  ബാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാറുടമയുടെ സഹായിയാണ് കൊല്ലപ്പെട്ട ബൈജു. …

തൃശൂർ ബാറിലെ കൊലപാതകം: ഏഴ് പ്രതികള്‍ പിടിയില്‍ Read More »

സുപ്രീം കോടതിയിൽ കർദ്ദിനാളിന് സംസ്ഥാന സർക്കാരിൻറെ ക്ലീൻചിറ്റ്

കൊച്ചി: അങ്കമാലി- എറണാകുളം അതിരൂപത വിവാദ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സംസ്ഥാന സർക്കാരിൻറെ ക്ലീൻചിറ്റ്. മുഖവില കുറച്ച് കാണിച്ചത്തിന് ആദായ നികുതി വകുപ്പ് ആറരക്കോടി രൂപ പിഴ ചുമത്തിയ ഇടപാടിലാണ് സംസ്ഥാന സർക്കാർ യാതൊരുവിധ അപാകതയും ഇല്ല എന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.  ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്നേമുക്കാൽ കോടി രൂപ ആധാരത്തിൽ കാണിച്ച സ്ഥലം ഇടനിലക്കാരനായ സാജു വർഗീസ് ആറുമാസത്തിനുശേഷം 39 കോടി രൂപയ്ക്ക് മറിച്ചുവിറ്റു എന്ന് …

സുപ്രീം കോടതിയിൽ കർദ്ദിനാളിന് സംസ്ഥാന സർക്കാരിൻറെ ക്ലീൻചിറ്റ് Read More »

പാറമേക്കാവ് പത്മനാഭന് പൂരനഗരിയുടെ യാത്രാമൊഴി

കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും രണ്ട് ദിവസം മുന്‍പ് വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ് ആന ഇന്നലെ രാത്രി ഒന്‍പതരയോടെ ചരിഞ്ഞത്.58 വയസായിരുന്നു പ്രായം തൃശൂര്‍:  ഒന്നരപതിറ്റാണ്ടിലേറക്കാലമായി പൂരപ്രേമികളുടെ മനസ്സില്‍ തലയെടുപ്പോടെ നിറഞ്ഞുനിന്ന പാറമേക്കാവ് ശ്രീപത്മനാഭന് പൂരനഗരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പാറമേക്കാവ് ദേവസ്വത്തിന്റെ പടൂക്കാട്ടെ ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് കിടത്തിയ ശ്രീപത്മനാഭനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇന്നലെ രാത്രി മുതല്‍ ജനപ്രവാഹമായിരുന്നു.ഇന്ന് രാവിലെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരടക്കമുള്ള പ്രമുഖര്‍ …

പാറമേക്കാവ് പത്മനാഭന് പൂരനഗരിയുടെ യാത്രാമൊഴി Read More »

തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ ശ്രീപത്മനാഭന്‍ ഇനിയില്ല

തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു. ഇന്ന് വൈകീട്ട് ഒന്‍പതരയോടെ പടൂക്കാടുള്ള  ആനപ്പറമ്പി്ല്‍ ചികിത്സയിലിരിക്കെയായിരുന്നു പത്മനാഭന്റെ വിയോഗം. രണ്ട് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒന്നരപതിറ്റാണ്ടിലധികം കാലമായി  തൃശൂര്‍ പൂരത്തിന് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നത് ശ്രീപത്മനാഭനായിരുന്നു. 2005ലാണ് ബീഹാറി കൊമ്പനായ ശ്രീപത്മനാഭനെ പാറമേക്കാവ് ദേവസ്വം സ്വകാര്യ വ്യക്തിയില്‍ നിന്ന് സ്വന്തമാക്കിയത്. ഇക്കുറിയും തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ നെടുനായകത്വം പാറമേക്കാവ് പത്മനാഭനായിരുന്നു.

പ്രോസിക്യൂഷൻ മുൻ ഡി.ജി.പി ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തും

കേസിന്റെ യാതൊരുവിധ അന്വേഷണ ചുമതലയും ഇല്ലാതിരുന്ന ശ്രീലേഖ ഇത്തരം വിവരങ്ങൾ നിരത്തി ഇതുപോലൊരു വീഡിയോ ചെയ്തത് എന്തടിസ്ഥാനത്തിൽ ആണെന്ന് അതിജീവതയുടെ അഭിഭാഷക ടി.ബി. മിനി ചോദിച്ചു കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കെട്ടിച്ചമച്ച തെളിവുകളാണ് നൽകിയിട്ടുള്ളത് എന്ന വിവാദ പ്രസ്താവന ഇന്നലെ രാത്രി തൻറെ യൂട്യൂബ് ചാനലിന്റെ 75-ാം എപ്പിസോഡിൽ ഏകദേശം മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലൂടെ പറഞ്ഞ മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് …

പ്രോസിക്യൂഷൻ മുൻ ഡി.ജി.പി ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തും Read More »

ശ്രീജിത്ത് രവി നായകനായ ചിത്രത്തിന് തിയേറ്ററുകള്‍ കിട്ടുന്നില്ല; ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്

ശ്രീജിത്ത് രവിക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനും അത് ബോധ്യമായിരുന്നു. മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. ശ്രീജിത്ത് രവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പുറത്തിറങ്ങാറില്ല. അസുഖത്തിന് മരുന്ന കഴിക്കുന്നതിനാല്‍ ടാക്‌സി ഏര്‍പ്പെടാക്കിത്തരണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ ടാക്‌സി ഏര്‍പ്പെടാക്കി നല്‍കിയിരുന്നുവെന്നും സജീവന്‍ അറിയിച്ചു. മാടായി സ്വദേശിയായ അഖില്‍ എന്നയാള്‍ ശ്രീജിത്തിന്റെ കൂടെയുണ്ടായിരുന്നുവെന്നും സജീവന്‍ പറഞ്ഞു തൃശൂര്‍: നടന്‍ ശ്രീജിത്ത് രവി നായകനായ ‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ …

ശ്രീജിത്ത് രവി നായകനായ ചിത്രത്തിന് തിയേറ്ററുകള്‍ കിട്ടുന്നില്ല; ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് Read More »

വർഗീയതയെ തുടച്ചു നീക്കാൻ എസ്.ഡി.ബി.ഐ സാംസ്കാരിക സംഘടന ; നടൻ ദേവൻ രക്ഷാധികാരി

കൊച്ചി: “സീറോ കമ്മ്യൂണൽ കേരള “എന്ന ക്യാംപയിന് തുടക്കം കുറിച്ച്കൊണ്ട് കേരളത്തിൽ പുതിയ സാംസ്‌കാരിക സംഘടന  തൃശൂരിൽ രൂപീകരിച്ചു.പ്രശസ്ത സിനിമ താരവും രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. ദേവൻ രക്ഷാധികാരിയും, സാമൂഹിക പ്രവർത്തകനും സംഘാടകനുമായ ശ്രീ. പി. ആർ. സോംദേവ് അധ്യക്ഷനുമായി രൂപീകരിച്ച സംഘടനയുടെ പേര് ശ്രീനാരായണ ധർമ്മ ഭാരതി ഓഫ് ഇന്ത്യ (SDBI)എന്നാണ്. സാമൂഹിക പരിഷ്കാർത്താവായ ശ്രീനാരായണ ഗുരു ഉയർത്തി പിടിച്ച മത – സഹോദര്യ നിലപാടുകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് SDBI യുടെ പവർത്തന തത്വ- ശാസ്ത്രം രൂപീകരിച്ചിട്ടുള്ളത്.ഹിന്ദു, …

വർഗീയതയെ തുടച്ചു നീക്കാൻ എസ്.ഡി.ബി.ഐ സാംസ്കാരിക സംഘടന ; നടൻ ദേവൻ രക്ഷാധികാരി Read More »

ഭൂവിയുടെ സ്വിങ്ങിൽ വീണ്ടും ഇംഗ്ലണ്ട് വീണു; ഇന്ത്യക്ക് പരമ്പര

തന്റെ വിസ്മയിപ്പിക്കുന്ന സ്വിങ് ബൗളിംഗ് കൊണ്ട് ഭുവനേശ്വർ കുമാർ ആദ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ  വരിഞ്ഞു കെട്ടി. ആദ്യ മത്സരത്തിലും ഭൂവിയുടെ സ്വിങ് ബൗളിംഗ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തിരുന്നു കൊച്ചി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്റി – ട്വന്റി ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. എഡ്ജ്ബാസ്റ്റണിൽ ശനിയാഴ്ച്ച നടന്ന രണ്ടാം മത്സരം ഇന്ത്യ 49 റൺസിന് വിജയിച്ചു. ആദ്യ മത്സരം ഇന്ത്യ 50 റണ്ണിന് വിജയിച്ചിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 29 പന്തിൽ 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.അയർലണ്ടിന് എതിരെ  നടന്ന ട്വൻറി …

ഭൂവിയുടെ സ്വിങ്ങിൽ വീണ്ടും ഇംഗ്ലണ്ട് വീണു; ഇന്ത്യക്ക് പരമ്പര Read More »

താലൂക്ക്‌ ആശുപതിയില്‍ നവജാതശിശു നിലത്തുവീണു; തലയ്ക്ക്ഗുരുതര പരിക്ക്

ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. രക്തമെടുക്കുന്നതിനായി ടേബിളില്‍ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ………… കൊച്ചി: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നവജാതശിശു നിലത്തുവീണു. നാലു ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് നിലത്തുവീണത്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി എസ.എ.ടി ആശുപത്രിയിലേക്ക്  മാറ്റി.  കുഞ്ഞ് നിരീക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ കുഞ്ഞാണ് …

താലൂക്ക്‌ ആശുപതിയില്‍ നവജാതശിശു നിലത്തുവീണു; തലയ്ക്ക്ഗുരുതര പരിക്ക് Read More »

6 ലക്ഷം കോടി കടം; ലങ്കയിൽ ജനം പ്രസിഡന്റ് കൊട്ടാരം കയ്യേറി 

അഴിമതിയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളും അവസാനിച്ച് ജനങ്ങൾക്ക് വിശ്വാസമുള്ള ഭരണസംവിധാനം നിലവിൽ വന്നാൽ  ശ്രീലങ്കയെ കയ്യഴഞ്ഞ് സഹായിക്കാൻ തയ്യാറാണെന്ന് ലോക ബാങ്കും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കും തയ്യാറാവുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു കൊച്ചി: ഇന്ധനത്തിനും, പാചകവാതകത്തിനും, ഭക്ഷ്യവസ്തുക്കൾക്കുമുള്ള ക്ഷാമം തീരുന്നില്ല. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രവർത്തിക്കുന്നു. ജനങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാനോ നടപടികൾ കൈക്കൊള്ളാനോ സർക്കാരിന് സാധിക്കുന്നില്ല. പെട്രോൾ അടിക്കാൻ മൂന്നും – നാലും ദിവസം വരിനിൽക്കണം. ലഭ്യമായ വസ്തുക്കൾക്കെല്ലാം തീപിടിച്ച വില.  6 ലക്ഷം …

6 ലക്ഷം കോടി കടം; ലങ്കയിൽ ജനം പ്രസിഡന്റ് കൊട്ടാരം കയ്യേറി  Read More »

‘സജിയുടെ ഭരണഘടന വിരുദ്ധ വാക്കുകൾ ‘വിചാരധാരയിൽ’ ഇല്ല ‘; സതീശന് ആർഎസ്എസ് വക്കീൽ നോട്ടീസ്

മാപ്പ് പറയാൻ തയ്യാറല്ല; ആർഎസ്എസ് വക്കീൽ നോട്ടീസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന്  സതീശൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു കൊച്ചി: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഗോള്‍വാള്‍ക്കര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍.എസ.്എസിന്റെ നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിന്റെ  സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി …

‘സജിയുടെ ഭരണഘടന വിരുദ്ധ വാക്കുകൾ ‘വിചാരധാരയിൽ’ ഇല്ല ‘; സതീശന് ആർഎസ്എസ് വക്കീൽ നോട്ടീസ് Read More »