മുംബൈ: പെട്രോള്‍, ഡീസല്‍ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വര്‍ധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നിലവില്‍ 107 രൂപയും കൊച്ചിയില്‍ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്
പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി















