കോതമംഗലം: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേര്‍ക്കും കൂടി ജീവന്‍ നഷ്ടമായത്. തിരുവല്ല സ്വദേശി ബിയോണ്‍ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കോതമംഗലം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നുള്ള വടാട്ടുപാറയിലെ പല്ലവന്‍ പടിയിലാണ് ഉച്ചയോടെ ഒന്‍പത് പേരടങ്ങുന്ന സംഘം എത്തിയത്. ശക്തമായ നീരൊഴുക്ക് പെരിയാറില്‍ ഉണ്ടായിരുന്നില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഭാഗമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടായിരുന്നു.
കോതമംഗലത്ത് പെരിയാറില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു














