ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കത്തിനിടെ കെപിസിസി പ്രസിഡണ്ടിനായും ചരട് വലി മുറുകുന്നു. നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയാകും. തന്നെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട്് ലോക്‌സഭാ ചീഫ് വിപ്പ് കൂടിയായ മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എഐസിസിയെ സമീപിച്ചു. അധ്യക്ഷന്‍ മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുമായി സുരേഷ് കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി, ബെന്നി ബഹനാന്‍ എന്നിവരും കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി രംഗത്തുണ്ട്.
കെപിസിസി പ്രസിഡണ്ടിനായി ചരടുവലി















