Newsskerala

പിന്തുണ വി.ഡിക്ക് തന്നെ; ലീഗിന്റെ  നിര്‍ണായക നേതൃയോഗം തുടങ്ങി

കോഴിക്കോട്: മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ച നീണ്ടുപോകുന്നതിനിടെ മുസ്ലിം ലീഗിന്റെ  നിര്‍ണായക നേതൃയോഗം പാണക്കാട്ട് തുടങ്ങി. ലീഗിന്റെ  ഉന്നതാധികാര സമിതിയിലെ പന്ത്രണ്ടോളം പേരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുക.
മുഖ്യമന്ത്രി ആരെന്ന് തീരുമാനം വന്നാല്‍ ലീഗില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ലീഗ് നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ അതൃപ്തിയും ചര്‍ച്ച ചെയ്യും.
വി.ഡി. സതീശനുള്ള പിന്തുണയില്‍ ഉറച്ച് നില്‍ക്കാനാണ് ലീഗിന്റെ  തീരുമാനം. ജനവികാരം മാനിച്ചായിരിക്കണം തീരുമാനമെന്നാണ് ലീഗിന്റെ  അഭിപ്രായം. സതീശന്‍ അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും എംഎല്‍എ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *