Newsskerala

തമിഴ്‌നാട് മുഖ്യമന്ത്രിയായി  വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ്നാടിന്റെ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ് സ്ഥാനമേറ്റു.  ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് . ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ വിജയ്യുടെ കുടുംബാഗങ്ങളും ടിവികെ പ്രവര്‍ത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഒമ്പത് മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. ഒമ്പത് മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെട്ടിട്ടുണ്ട്. സെല്‍വി എസ്. കീര്‍ത്തന എന്ന 29 വയസുകാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീര്‍ത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎല്‍എയാണ് കീര്‍ത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎല്‍എയും കൂടിയാണ്. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *