സി.എസ്.ബി സമരം ശക്തമാക്കും: സമര സമിതി
തൃശൂർ: സി.എസ്.ബി ബാങ്ക് വിദേശ ബാങ്കായതിനെ തുടർന്ന് ബാങ്കിൽ നടന്നു വരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നടപടികൾ ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയും സഹായവുമായി സംസ്ഥാന തല സമരസഹായ സമിതി നിലവിൽ വന്നു. തൃശ്ശൂരിൽ ചേർന്ന ജനകീയ കൺവെൻഷൻ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. . മുഴുവൻ ജനവിഭാഗങ്ങളുടെയും ഐക്യം സാധ്യമാക്കി സി.എസ്.ബി സമരത്തെ വിജയിപ്പിക്കണമെന്ന് കെ. ചന്ദ്രൻപിള്ള ആവശ്യപ്പെട്ടു. മുൻ മേയർ ഐ.പി. പോൾ, …