Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

sports

സിന്ധുവിനെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തിളക്കം

കൊച്ചി: ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത വിഭാഗം ബാഡ്മിൻറണിയിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വർണ്ണം. കനേഡിയൻ താരമായ മിഷേൽ ലിയെ നേരിട്ടുള്ള സെറ്റുകളിൽ നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു സിന്ധുവിന്റെ സ്വർണ്ണ നേട്ടം. സ്കോർ 21-15, 21 – 13. മത്സരത്തിൽ പൂർണ്ണ ആധിപത്യം സിന്ധുവിനായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിയും 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും സിന്ധു നേടിയിട്ടുണ്ട്. വനിത ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് പൊരുതി തോറ്റ ഇന്ത്യക്ക് വെള്ളി മെഡൽ കൊണ്ട് …

സിന്ധുവിനെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തിളക്കം Read More »

ഭൂവിയുടെ സ്വിങ്ങിൽ വീണ്ടും ഇംഗ്ലണ്ട് വീണു; ഇന്ത്യക്ക് പരമ്പര

തന്റെ വിസ്മയിപ്പിക്കുന്ന സ്വിങ് ബൗളിംഗ് കൊണ്ട് ഭുവനേശ്വർ കുമാർ ആദ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ  വരിഞ്ഞു കെട്ടി. ആദ്യ മത്സരത്തിലും ഭൂവിയുടെ സ്വിങ് ബൗളിംഗ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തിരുന്നു കൊച്ചി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്റി – ട്വന്റി ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. എഡ്ജ്ബാസ്റ്റണിൽ ശനിയാഴ്ച്ച നടന്ന രണ്ടാം മത്സരം ഇന്ത്യ 49 റൺസിന് വിജയിച്ചു. ആദ്യ മത്സരം ഇന്ത്യ 50 റണ്ണിന് വിജയിച്ചിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 29 പന്തിൽ 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.അയർലണ്ടിന് എതിരെ  നടന്ന ട്വൻറി …

ഭൂവിയുടെ സ്വിങ്ങിൽ വീണ്ടും ഇംഗ്ലണ്ട് വീണു; ഇന്ത്യക്ക് പരമ്പര Read More »

സഞ്ജുവിന് പിഴച്ചു; ടൈറ്റൻസ് ജയിച്ചു.

കൊച്ചി: ഒരു ലക്ഷത്തി അയ്യായിരം കാണികളെ സാക്ഷിനിർത്തി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ തറപറ്റിച്ച് പതിനഞ്ചാം ഐ.പി.എൽ കിരീടം ഗുജറാത്ത് ടൈറ്റൻസ്  നേടി. ബൗൺസ് കൂടിയ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം ഹാർദിക് പാണ്ഡേ നയിച്ച ജി.ടി. 11 ബോളുകൾ ബാക്കിനിൽക്കേ മറികടന്നു. ഏഴ് വിക്കറ്റുകൾക്കായിരുന്നു വിജയം. ഈ വർഷം പുതുതായി ഐ.പി.എല്ലിൽ വന്ന ഫ്രാഞ്ചൈസി ആണ് ഗുജറാത്ത് ടൈറ്റൻസ്. പതിവിലും വേഗതയും ബൗൺസും കൂടിയ പിച്ചിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് …

സഞ്ജുവിന് പിഴച്ചു; ടൈറ്റൻസ് ജയിച്ചു. Read More »

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

മുപ്പതാം മിനിറ്റിൽ കോച്ച് ബിനോ ജോസഫ് ടൂർണ്ണമെൻറിൽ ആദ്യമായി തൻറെ ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ ജെസിനെ കളത്തിലിറക്കി. പിന്നീട് മഞ്ചേരി സ്റ്റേഡിയം കണ്ടത് ചരിത്രം.  കൊച്ചി: മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം ജെസിൻ ടി.കെ.യും മാസ്മരിക പ്രകടനത്തിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തു കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ ഇരുപത്തിയയ്യായിരം കാണികളെ സാക്ഷിനിർത്തി അത്യുജ്വല പ്രകടത്തോടെയാണ് കേരളത്തിൻറെ ഫൈനൽ പ്രവേശനം. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുപത്തിയഞ്ചാം മിനിറ്റിൽ കേരളത്തിൻറെ വല …

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ Read More »

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം

കൊച്ചി: പൂനെയിൽ ചൊവ്വാഴ്ച നടന്ന ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 61 റൺസ് വിജയം.  രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ ആർ. ആർ നായി കളിച്ച തൻറെ നൂറാമത്തെ മത്സരം വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് അവിസ്മരണീയമാക്കി. 27 പന്തിൽ നിന്ന് 55 റൺസ് വാരിക്കൂട്ടിയ സഞ്ജുവാണ് മാൻ ഓഫ് ദ് മാച്ച്. മറ്റൊരു മലയാളിയായ കർണാടക താരം ദേവദത്ത് പടിക്കൽ 29 പന്തിൽ നിന്ന് 41 റൺസ് നേടി. സഞ്ജുവും പടിക്കലും തമ്മിലുള്ള 73 …

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം Read More »

ശരവേഗത്തില്‍ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തി, വിഷ്ണുറാമിന് സൈക്കിളിംഗില്‍ റെക്കോര്‍ഡ്

#WatchNKVideo here തൃശൂര്‍: സൈക്കിളില്‍ മൂന്ന് മണിക്കൂറിനകം കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി ജി.ഡി.വിഷ്ണുറാമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. സൈക്കിള്‍ സവാരിയില്‍ നൂറ് കിലോ മീറ്റര്‍ ദൂരം എറ്റവും കുറഞ്ഞ സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിഷ്ണുറാം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.  ഇന്ന് ഉച്ചയ്ക്ക് കൃത്യം 2.22ന് കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് വിഷ്ണു ഏകാംഗനായി സൈക്കിള്‍ യജ്ഞം തുടങ്ങിയത്. വൈകീട്ട് അഞ്ചര മണിക്ക് മുന്നേ തൃശൂര്‍ ഹൈറോഡിലെ പോലീസ് കമ്മീഷണര്‍ …

ശരവേഗത്തില്‍ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തി, വിഷ്ണുറാമിന് സൈക്കിളിംഗില്‍ റെക്കോര്‍ഡ് Read More »

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ

ഇന്ത്യൻ പെയ്സർമാർ നിറഞ്ഞാടി ; സെഞ്ചൂറിയനിൽ ചരിത്രവിജയം കൊച്ചി: ലോകത്ത് ഏറ്റവുമധികം ആതിഥേയർക്ക് ടെസ്റ്റ് മത്സരത്തിൽ   വിജയശതമാനം ഉള്ള ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആതിഥേയരെ തറപറ്റിച്ച് ഇന്ത്യ. 80.77 ശതമാനമാണ് സെഞ്ചൂറിയനിൽ സൗത്ത് ആഫ്രിക്കയുടെ വിജയശതമാനം. സെഞ്ചൂറിയന്റെ ചരിത്രത്തിൽ ഇതിനുമുൻപ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ സൗത്ത് ആഫ്രിക്ക തോറ്റിട്ടുള്ളൂ.113 റൺസിന്റെ വിജയമാണ് ഇന്ത്യൻ ടീം കൈവരിച്ചത്.  രണ്ടാം ഇന്നിങ്സിൽ 305 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്ക അവസാന ദിവസം 191 റൺസിന് ഓൾ ഔട്ടായി.രണ്ടാം ഇന്നിംഗ്സിൽ …

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ Read More »

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും

കൊച്ചി: സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു ഫുട്‌ബോള്‍ മേഖലയില്‍ നിരവധി നവീനപദ്ധതികള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന വിപുലമായ പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനും പരിശീലനം നല്‍കാനുമാകും. ഫുട്‌ബോള്‍ …

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും Read More »

സന്തോഷ് ട്രോഫി മത്സരത്തിന് സ്റ്റേഡിയം കേരളം സൗജന്യമായി നൽകും

തിരുവനന്തപുരം: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്  ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 2021 നവമ്പര്‍ 28ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്‌ബോള്‍ മത്സരത്തിനായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നല്‍കാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു.  Photo Credit; Face Book

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2021 ജേതാക്കൾ

കൊച്ചി: പതിനാലാമത് ഐ.പി.എൽ കിരീടം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് നേടി. ദുബായിൽ ഇന്ന് നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 59 ബോളുകളിൽ 86 റൺസ് എടുത്ത ഫാഫ് ഡ്യൂപ്ലിസിസ് ചെന്നൈയുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചു. 193 റൺസ് വിജയലക്ഷത്തോടെ ഇറങ്ങിയ നൈറ്റ് റൈഡേഴ്സിന് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ ഫീൽഡിൽ അത്യുജ്വല പ്രകടനം …

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2021 ജേതാക്കൾ Read More »

ഇന്നിംഗ്സ് പരാജയത്തിന് ഓവലിൽ പകരം വീട്ടി ഇന്ത്യ

by നിധിൻ തൃത്താണി  കൊച്ചി: ഇന്ത്യ- ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയിലെ ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. 157 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ 368 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 210ന് അഞ്ചാം ദിനം ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ 127 റൺ നേടിയ രോഹിത് ശർമ്മയും രണ്ട് ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടിയ ശാർദുൾ ഠാക്കൂറുമാണ് ഇന്ത്യയുടെ വിജയ ശില്പികൾ. ഠാക്കൂർ ഓവലിൽ മൂന്ന് വിക്കറ്റ് നേടി. അഞ്ചാം ദിവസം ഉച്ചക്ക് …

ഇന്നിംഗ്സ് പരാജയത്തിന് ഓവലിൽ പകരം വീട്ടി ഇന്ത്യ Read More »

ഹോക്കിയിൽ ചരിത്ര വെങ്കലം !

ടോക്കിയോ: നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യ. ഇന്ന് രാവിലെ നടന്ന വെങ്കല മെഡൽ മത്സരത്തിൽ അഞ്ചിനെതിരെ നാല് ഗോളുകൾക്ക് ജർമനിയെ അട്ടിമറിച്ചാണ് ഇന്ത്യ ടോക്കിയോയിൽ ചരിത്രം രചിച്ചത്. മലയാളിയായ ഗോൾകീപ്പർ പി. ആർ. ശ്രീജേഷിന്റെ അത്യുജ്വല പ്രകടനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ക്വാർട്ടറിൽ 3 -1 ന് പിന്നിട്ട് നിന്ന ശേഷം അവിസ്മരണീയമായ തിരിച്ചുവരവിന് ലൂടെയാണ് ഇന്ത്യ ജർമനിയെ തറപറ്റിച്ചത്. Photo Credit: Twitter

ഗുസ്തിയിൽ മെഡൽ ഉറപ്പാക്കി ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ

ടോക്കിയോ: ഗുസ്തി താരം രവികുമാര്‍ ദഹിയയിലൂടെ ടോക്കിയോ ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ. അവസാന 40 സെക്കന്‍ഡില്‍ ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് രവികുമാര്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ രാജ്യത്തിനുവേണ്ടി ഉറപ്പാക്കിയത്. ഒമ്പതിന് എതിരെ രണ്ട് പോയന്റിന് മുന്നിട്ടു നിന്നിരുന്ന ലോക പന്ത്രണ്ടാം നമ്പര്‍ ഖസാഖ് താരത്തെ അവസാന 40 നിമിഷങ്ങളില്‍ തിരിച്ചുവരവ് നടത്തിയാണ് ലോക രണ്ടാം നമ്പര്‍ താരമായ രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്.  Photo Credit: Twitter 

രണ്ടാംമെഡൽ ഉറപ്പിച്ച് ലൗലിന!

ടോക്കിയോ: ആസാമിൽ നിന്നുള്ള ഇന്ത്യൻ ബോക്സിംഗ് താരം ലൗലിന ബോർഗോഹെൻ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി രണ്ടാമത്തെ മെഡൽ ഉറപ്പിച്ചു. ചൈനീസ് തൈപേയുടെ ലോക നാലാം നമ്പർ താരത്തെയാണ് ലൗലിന ഇന്ന് രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച് രാജ്യത്തിനുവേണ്ടി ടോക്കിയോയിൽ മെഡൽ ഉറപ്പിച്ചത്. ടോപ് സീഡായ തുർക്കി താരത്തെയായിരിക്കും ഇരുപത് മൂന്നുകാരിയായ ലൗലിന സെമി ഫൈനലിൽ നേരിടുക.  ഇതിഹാസ താരം മേരി കോമിനും വിജേന്ദർ സിംഗും ശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ലൗലിന. Photo Credit: …

രണ്ടാംമെഡൽ ഉറപ്പിച്ച് ലൗലിന! Read More »

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു. മണിപ്പൂർ സ്വദേശിയായ വെയ്റ്റ് ലിഫ്റ്റിങ് താരം മീരാഭായി ചാനുവാണ് ഇന്ത്യക്കായി  ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിനായ് ആദ്യ മെഡൽ നേടിയത്. 49 കിലോഗ്രാം ഇനത്തിലാണ് ചാനു വെള്ളി നേടിയത്. Photo Credit: Twitter

പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

by നിധിൻ തൃത്താണി  കൊളംബോ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസ് നേടിയിരുന്നു.  രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അനായാസമായി ശ്രീലങ്കൻ സ്കോർ മറികടന്നു. 24 പന്തുകളിൽ നിന്നും 43 റൺസ് അടിച്ചെടുത്ത  ഇന്ത്യൻ …

പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം Read More »