തൃശൂര്‍ കലക്ടറായി കൃഷ്ണതേജ ചുമതലയേറ്റു
തൃശൂര്‍: തൃശൂരിന്റെ പുതിയ കളക്ടറായി വി.ആര്‍.കൃഷ്ണതേജ ഐ.എ.എസ് ചുമതലയേറ്റു. ജില്ലയുടെ 46-ാമത്തെ കലക്ടറാണ് വി ആര്‍ കൃഷ്ണ തേജ രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന കൃഷ്ണ തേജ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി …