Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Thrissur-D

കൊടുങ്ങല്ലൂരില്‍ വിഷവായുതുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂരില്‍ വിഷവായു തുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചന്തപ്പുര ഉഴവത്തുകടവിലാണ് നാടിനെ ഞെട്ടിച്ച ആത്മഹത്യ നടന്നത്. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. വീടിനകത്ത് കാര്‍ബണ്‍ മോണോക്്‌സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്്‌സൈഡ് തുറന്നുവിട്ട ശേഷം വിഷവാതകം പുറത്തുപോകാതിരിക്കാന്‍ വീടിന്റെ ജനലുകളും, വെന്റിലേറ്ററുകളും …

കൊടുങ്ങല്ലൂരില്‍ വിഷവായുതുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു Read More »

WATCH VIDEO…. ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ

ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ  ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ഒന്നാമനായി . ഇക്കുറി ഗുരുവായൂർ ദേവസ്വത്തിലെ മൂന്ന് കൊമ്പൻമാർക്ക് മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടിയത് ദേവദാസ് വിഷ്ണു എന്നീ കൊമ്പന്മാരും ആനയോട്ടത്തിൽ പങ്കെടുത്തു. രണ്ടാമതായി ദേവദാസും മുന്നാമത് വിഷ്ണുവും ഓടിയെത്തി.അവകാശിയായ ശശിമാരാർ ശംഖനാദം മുഴക്കിയതോടെ ആനയോട്ടം ആരംഭിച്ചു. ആദ്യം ഓടി ക്ഷേത്ര മതിലിനുള്ളിലെത്തിയ കൊമ്പനെ ചൊവ്വല്ലൂർ നാരായണവാരിയർ നിറപറ വെച്ചു സ്വീകരിച്ചു. കൊമ്പ 7 പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരത്തിന് മുന്നിൽ …

WATCH VIDEO…. ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ Read More »

സ്ത്രീധന പീഡനം മൂലം നവവധു തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ടു

തൃശൂർ : 2009 ൽ വിവാഹം കഴിഞ്ഞ് ഏഴാം മാസം സ്ത്രീധന പീഡനത്തെ തുടർന്ന് വധു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു എന്ന കേസിൽ തൃശ്ശൂർ കുറ്റൂർ സ്വദേശിയായ ഒന്നാം പ്രതിയായ ഭർത്താവിനെയും മൂന്നാം പ്രതിയായ സഹോദരിയെയും തൃശൂർ നാലാം നമ്പർ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. രണ്ടാം പ്രതിയായ ഭർതൃമാതാവ് വിചാരണ മധ്യേ  മരണപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണയും സ്ത്രീധന പീഡനവുമായിരുന്നു പ്രതികൾക്ക് മേൽ ചാർത്തിയ കുറ്റം. ആത്മഹത്യാ പ്രേരണയ്ക്ക് പ്രതികൾക്കെതിരെ പീഡനം സംബന്ധിച്ച്  കൃത്യവും വ്യക്തവുമായ  …

സ്ത്രീധന പീഡനം മൂലം നവവധു തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ടു Read More »

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനമെന്ന് ആരോപണം; കളക്ടറേറ്റിന് മുന്നില്‍ കെ.എസ്.യുക്കാരുടെ പ്രതിഷേധത്തിരുവാതിര

സി.പി.എമ്മിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തൃശൂര്‍ കളക്ടര്‍ക്ക് സാധിക്കില്ലെങ്കില്‍ കാസര്‍കോട് കളക്ടര്‍ അവധിയില്‍ പോയതുപോലെ കുറഞ്ഞപക്ഷം അവധിയെടുത്ത് ജനങ്ങളോട് നീതി കാണിക്കണമെന്നും മിഥുന്‍ ആവശ്യപ്പെട്ടു.  തൃശൂര്‍:  കളക്ടേറ്റിന് മുന്നില്‍ പെണ്‍വേഷം കെട്ടിയ ഏതാനും കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിരുവാതിര വേറിട്ടൊരു സമരാനുഭവമായി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്് തുടങ്ങിയ സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിനെതിരേ  കളക്ടര്‍ ഹരിത.വി.കുമാര്‍ നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധസൂചകമായി ഇന്ന് തിരുവാതിര അരങ്ങേറിയത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 175-ല്‍ പരം സി.പി.എം നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്ന് കെ.എസ്.യുക്കാര്‍ …

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനമെന്ന് ആരോപണം; കളക്ടറേറ്റിന് മുന്നില്‍ കെ.എസ്.യുക്കാരുടെ പ്രതിഷേധത്തിരുവാതിര Read More »

കനിവിന്റെ, കരുതലിന്റെ നിറവില്‍ ഫാ.ചിറമേൽ ജന്മദിനം ആഘോഷിച്ചു

തൃശൂര്‍:  പാവപ്പെട്ടവന്റെ പാതിരി ഫാദര്‍ ഡേവിസ് ചിറമേലിന്റെ ഒരു വര്‍ഷം നീണ്ട  പിറന്നാളാഘോഷത്തിന് ധന്യമായ സമാപനം. ഫാ.ചിറമ്മലിന്റെ 61-ാം പിറന്നാള്‍ ദിനം മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മേയര്‍ എം.കെ.വര്‍ഗീസ്  അധ്യക്ഷത വഹിച്ചു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അംഗപരിമിതയായ ആതിരയ്ക്ക്  നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം, 25 കിഡ്‌നി രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം ധനസഹായം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മെഡിക്കല്‍ കിറ്റ് വിതരണം, 25 കാന്‍സര്‍ രോഗികള്‍ക്ക് ആയിരം രൂപ വീതം സഹായം തുടങ്ങി നിരവധി …

കനിവിന്റെ, കരുതലിന്റെ നിറവില്‍ ഫാ.ചിറമേൽ ജന്മദിനം ആഘോഷിച്ചു Read More »

‘കണ്ടൽ ജീവിതം’ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിലേക്ക്

തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മേളയിലേക്ക് കണ്ടൽ ജീവിതവും. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ. ‘മേരിമോളുടെ കണ്ടൽ ജീവിതത്തിന്’ ഔദ്യോഗിക പ്രദർശനാനുമതി ലഭിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം , ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, വിജ്ഞാന ഭാരതി എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങൾ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.  ഡിസംബർ 12 ന്  ഗോവ പനാജിയിലെ വേദിയിൽ രാവിലെ 10.30 ന് ഹൃസ്വച്ചിത്രം പ്രദർശിപ്പിക്കുന്നത്. പാവറട്ടി ജനകീയ ചലച്ചിത്രവേദി, സി …

‘കണ്ടൽ ജീവിതം’ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിലേക്ക് Read More »

20 രൂപ ഊണുമായി സ്ത്രീകളുടെ ജനകീയ ഹോട്ടൽ; വിഭവങ്ങൾ ആസ്വദിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാര്‍

ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു തൃശൂർ: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. 20 രൂപയുടെ ഉച്ചയൂണാണ് കലക്ടറും സംഘവും കഴിച്ചത്. മേഖലയിലെ ട്രൈബല്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴി ജനകീയ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു കലക്ടര്‍. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി …

20 രൂപ ഊണുമായി സ്ത്രീകളുടെ ജനകീയ ഹോട്ടൽ; വിഭവങ്ങൾ ആസ്വദിച്ച് തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാര്‍ Read More »

കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ബി.എസ്. സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20, ആണ് മരിച്ചത്.രണ്ടരയോടെ മഹേഷിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മണ്ണുത്തി പോലീസ് പറഞ്ഞു. റാഗിംഗ് മൂലമുള്ള പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് എസ്എഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തെത്തി.എന്നാല്‍ റാഗിംഗ് സംബന്ധമായ പരാതി ലഭിച്ചിട്ടുണ്ട് എങ്കിലും ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കാരണമാണ് മഹേഷ് എഴുതിയിട്ടുള്ളത് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ …

കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു Read More »

ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും  ചികിത്സ പ്രിവിലേജ് കാർഡ്

തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ പരിവാറിന്റെയും ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തൃശൂരും സംയുക്തമായി നടപ്പിലാക്കുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് തൃശ്ശൂര്‍ പരിവാര്‍ ഭാരവാഹികള്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും, കലാലയങ്ങളും ഭിന്നശേഷി സൗഹൃദം …

ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും  ചികിത്സ പ്രിവിലേജ് കാർഡ് Read More »

തൃശൂർ പോലീസ് റേഞ്ചിൽ സുരക്ഷ വർദ്ധിപ്പിക്കാൻ മൊബൈൽ എക്സ്-റേ ബാഗേജ്  ഇൻസ്പെക്ഷൻ സിസ്റ്റം   

തൃശൂർ: വാഹനത്തിൽ ഘടിപ്പിച്ച എക്സ്-റേ ബാഗേജ് പരിശോധന സംവിധാനം തൃശൂർ പോലീസ് റേഞ്ചിൽ പ്രവർത്തനമാരംഭിച്ചു.  പരീക്ഷണാടിസ്ഥാനത്തിൽ ജില്ല പോലീസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചു.  മെറ്റൽ ഡിറ്റക്ടർനേക്കാൾ കൃത്യമായി ബാഗേജുകൾ പരിശോധിക്കാൻ കഴിവുള്ളതാണ് വെഹിക്കിൾ മൗണ്ടഡ് എക്സ്-റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം എന്ന് പോലീസ് പറയുന്നു. ഓരോ പോലീസ് റേഞ്ചിലേക്കും ഒന്നുവീതം യൂണിറ്റ് നൽകിയിട്ടുണ്ട്. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകൾക്കുള്ള യൂണിറ്റ് ആണ് ഇപ്പോൾ തൃശ്ശൂരിൽ എത്തിയിട്ടുള്ളത്. #NKWatchVideo here

വിവാഹവാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഢിപ്പിച്ച കേസ്: പ്രതിക്കു ജാമ്യമില്ല

തൃശൂർ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ  ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ മേലൂര്‍ വില്ലേജ് വെട്ടുകടവ് ഞാറ്റുകണ്ടത്തില്‍ സദാനന്ദന്‍ മകന്‍ അജീഷ് 29വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളി ഉത്തരവായി.  2020 ഡിസംബര്‍ 18-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യജില്ലക്കാരിയായ വിധവയായ യുവതിയെ പരിചയപ്പെട്ട പ്രതി വിവാഹം കഴിച്ചു സംരക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റി തൃശ്ശൂര്‍ ജില്ലയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി മുറിയെടുത്ത് യുവതിയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. പീഢനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി …

വിവാഹവാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഢിപ്പിച്ച കേസ്: പ്രതിക്കു ജാമ്യമില്ല Read More »

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു.  അര മണിക്കൂറിലധികമായി ഇടഞ്ഞ് നിന്ന  ആനയെ എലിഫൻറ് സ്ക്വാഡിൽ നിന്ന് പാപ്പാൻമാർ എത്തി വടംവലിച്ച് കാലുകൾ തളച്ച് ആനപ്പുറത്ത് കുടുങ്ങിപ്പോയ രണ്ടുപേരെ സുരക്ഷിതമായ താഴെയിറക്കി. പൊതുവിൽ ഇടയുന്ന പ്രകൃതക്കാരനാണ് ഊട്ടോളി അനന്തൻ എന്ന് ആനപ്രേമികൾ പറഞ്ഞു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ …

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു Read More »