റൊസാരിയോ: അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ്ജ് മെസ്സി (68) അന്തരിച്ചു. അര്‍ജന്റീനയിലെയും സ്പെയിനിലെയും ഇന്‍ഫോബേ എല്‍ എസ്പാനോള്‍, ലാ നേഷന്‍, ഒലെ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. അര്‍ജന്റീനയിലെ സ്വന്തം ജന്മനാടായ റൊസാരിയോയില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി പത്തു മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. മെസ്സി കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ലെങ്കിലും ലയണല്‍ മെസ്സിയുടെ ആദ്യ ക്ലബ്ബായ ന്യൂവല്‍സ് ഓള്‍ഡ് ബോയ്സ് സോഷ്യല്‍ മീഡിയയില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കരിയറിലും എഫ്സി ബാഴ്സലോണയുടെ ചരിത്രത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ജോര്‍ജ്ജ് മെസ്സി.













