Newsskerala

അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരിക്കേസ്: വയനാട് സ്വദേശി നിരീക്ഷണത്തില്‍

കോഴിക്കോട് :  വടകര ലഹരി കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസില്‍ മറ്റൊരു യുവതി കൂടി അന്വേഷണസംഘത്തിന്റെ  നിരീക്ഷണത്തിലാണെന്നാണ് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ നിലവില്‍ ബംഗളൂരുവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Comment

Your email address will not be published. Required fields are marked *