Newsskerala

വാല്‍പ്പാറയില്‍  പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി:   തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തില്‍നിന്ന് 300 മീറ്റര്‍ അകലെ തേയിലത്തോട്ടത്തില്‍ കണ്ടത്തിയ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലോടെയാണ് സംഭവം. തോട്ടംതൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റോഷ്‌നിയെയാണ് വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചത്.

അമ്മ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്ന സമയത്ത് തേയില തോട്ടത്തില്‍നിന്ന് ചാടിവീണ പുലി കുട്ടിയെ പിടിക്കുകയായിരുന്നു. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു മറ്റു തൊഴിലാളികളാണ് കണ്ടത്.

തോട്ടം തൊഴിലാളികള്‍ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി രക്ഷപ്പെടുകയായിരുന്നു. പോലീസും, വനംവകുപ്പ് അധികൃതരും, നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.വനമേഖലയോട് ചേര്‍ന്ന പ്രദേശമാണിത്.

Leave a Comment

Your email address will not be published. Required fields are marked *