Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ.പി.എ.സി ലളിത വിടവാങ്ങി

കൊച്ചി: അമ്മ വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത,74, അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ വച്ച് ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു അന്ത്യം. ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന കലാകാരി കുറച്ചു നാളുകളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.  പത്താംവയസ്സിൽ നാടക രംഗത്ത് എത്തിയ ലളിത ഇടതുപക്ഷ നാടക പ്രസ്താനമായ കെ.പി. എ.സി യിൽ  സജീവമായി.

മലയാളത്തിലും തമിഴിലും ഏകദേശം 550 ൽ പരം സിനിമകളിൽ അഭിനയിച്ച ലളിത രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ സിനിമ  പുരസ്കാരം നേടിയിട്ടുണ്ട്. ഭർത്താവായ ഭരതൻ സംവിധാനം ചെയ്യ്ത അമരം (1990) എന്ന ചിത്രത്തിലെ അഭിയത്തിനും ജയരാജ് സംവിധാനം ചെയ്യ്ത ശാന്തം (2001) എന്ന ചിത്രത്തിലെ അഭിനയത്തിനുമായിരുന്നു ദേശീയ പുരസ്കാരങ്ങൾ ലളിതയെ തേടിയെത്തിയത്. നാല് തവണ സംസ്ഥാന സിനിമ പുരസ്കാരത്തിന് അർഹയായി.

നിലവിൽ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയാണ്. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം (1969) ആയിരുന്നു ആദ്യ ചിത്രം. നടനും സംവിധായകനുമായ സിദ്ധാർത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ. ഭർത്തവും പ്രശസ്ത സംവിധായകനുമായ ഭരതൻ 1998 അന്തരിച്ചു. ബുധനാഴ്ച രാവിലെ 8 മുതൽ 11.30 വരെ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് മൃതദേഹം തൃശ്ശൂരിലെ വടക്കാഞ്ചേരിയിലുള്ള വീട്ടിലേക്ക് കൊണ്ട് പോകും. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടു കൂടി വടക്കാഞ്ചേരിയിലെ വീട്ടിൽ അന്ത്യകർമ്മങ്ങൾ നടക്കും. വടക്കാഞ്ചേരി യിലേക്കുള്ള യാത്രാമധ്യേ തൃശൂരിലെ സംഗീത നാടക അക്കാദമിയിൽ അരമണിക്കൂർ നേരം പൊതുദർശനത്തിന് വയ്ക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന കുറിപ്പ് :

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. 
വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക്‌ ആദരാഞ്ജലി… അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി… സ്വാഭാവിക അഭിനയത്തിന്റെ പാഠശാല… നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു:

മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക്‌ ആദരാഞ്ജലി… അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി.  കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി… സ്വാഭാവിക അഭിനയത്തിന്റെ പാഠശാല… നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന  നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം, എന്ന് സതീശൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *