Newsskerala

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം

തൃശൂര്‍ : സംസ്ഥാന കുടുംബശ്രീ കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ കാസര്‍ഗോഡ് ജില്ലക്ക് ഒന്നാം സ്ഥാനം. കാസര്‍ഗോഡ് ജില്ലക്ക്  172 പോയിന്റുണ്ട്. 3 ദിവസങ്ങളിലായി മൊത്തമായി 61 ഇനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു   കോഴിക്കോടിന് 136 പോയിൻ്റും  കണ്ണൂരിന് 126 പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനത്തുണ്ട്. തൃശൂർ 99 പോയിൻ്റ്, പാലക്കാട് 54 പോയിൻ്റ് ,തിരുവനന്തപുരം 46 പോയിൻ്റ്. (മൈം) ,ഒപ്പന (സീനിയർ), സ്കിറ്റ് ഫലം കൂടി വരാനുണ്ട്. തൃശൂർ,ആദ്യ ദിവസം മുതല്‍ തന്നെ കാസര്‍ഗോഡ് ജില്ല മുന്നേറ്റം നടത്തുകയായിരുന്നു. സമാപന സമ്മേളനം കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Leave a Comment

Your email address will not be published. Required fields are marked *