Newsskerala

തൃശൂരിൽ പോലീസ് വാഹനം തടഞ്ഞ എം വി ഐ ക്ക് നിർബന്ധിത പരി ഗീലനം

തൃശൂർ:പോലീസ് വാഹനം തടഞ്ഞ് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ടിവി ബിജുവിന് നിർബന്ധിത പരിശീലനം. തൃശ്ശൂർ പൊലീസ് ട്രെയിനിങ് കോളജിൽ രണ്ടാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനാണ് വകുപ്പ് ഉത്തരവിട്ടത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ജീപ്പിന് തടഞ്ഞു പിഴ സംഭവത്തിൽ ബിജുവിനെ ഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് തൃശ്ശൂർ റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.

വടക്കാഞ്ചേരിയിൽ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ 4000 രൂപ പിഴയിട്ട സംഭവം വലിയ വിവാദമായിരുന്നു. ഇൻഷുറൻസ് ഇല്ലെന്നാരോപിച്ചായിരുന്നു നടപടിയെങ്കിലും, പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് സാധുവായ ഇൻഷുറൻസ് ഉണ്ടെന്ന് വ്യക്തമാവുകയും, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് എംവിഐക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *