Newsskerala

തൃശൂരില്‍ ബിജെപി നേതാക്കളുടെ വീടുകളില്‍ റെയ്ഡ്, ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. കേസിന്റെ  ഭാഗമായി ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡുകളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്’
 മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റുു മഹാദേവനെ തിരയുകയാണ് പൊലീസ്. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയ്‌നിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചര്‍ച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്.

https://youtu.be/q1oes0TTKDc?si=CL8skRbLfZPJgYPm

Leave a Comment

Your email address will not be published. Required fields are marked *