Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പിണറായിയുടെ കറുപ്പ് യുദ്ധം അപഹാസ്യം: പി ഇസ്മായിൽ

തൃശൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തി കൊണ്ട് പിണറായി ജനങ്ങളോട് നടത്തുന്ന യുദ്ധം അപഹാസ്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങളുയർത്തി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരിദിനം ആചരിച്ചും കരിങ്കൊടി കയ്യിലേന്തിയും സമരം നയിച്ചവരാണിപ്പോൾ കറുപ്പിന്റെ പേരിൽ കലി തുള്ളുന്നത്. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ അമിത സുരക്ഷ കാരണം മരുന്ന് വാങ്ങാൻ വരുന്നവരെ പോലും റോഡിൽ തടയുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ റോഡുകളിലൂടെയുള്ള സുരക്ഷിത യാത്രയെ കുറിച്ച് മലയാളികളെ ബോധവൽകരിക്കുന്ന പൊതുമരാമത്ത് മന്ത്രി യുടെ സന്ദേശം പിൻവലിക്കാൻ തയ്യാറാ വണം. വന്യ ജീവികളിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും രക്ഷക്കായി ഫെൻസിങ് സ്ഥാപിക്കേണ്ട അവസ്ഥയാണ്. ജനങ്ങളും പതിപക്ഷവും പ്രതിഷേധവും കൂടിച്ചേർന്നതാണ് ജനാധിപത്യമെന്ന കാര്യം സർക്കാർ മറക്കാൻ പാടില്ല. അച്ചന്റെ ചരമ വാർഷികത്തിൽ എല്ലാ ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയും മകളുടെ പേര് മറ്റാരും ഉപയോഗിക്കാൻ പാടില്ലന്ന് ഉത്തരവ് ഇറക്കുകയും ചെയ്ത ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലെയാണ് പിണറായി പെരുമാറുന്നത്. ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാൻ ഇറങ്ങിയ ഗോവിന്ദൻ മാഷ് ബജറ്റിലെ നികുതി കൊള്ളയുടെ പേരിലും കെഎസ്ആർടിസി യിൽ സി ഐ ടി യു ക്കാർ നടത്തുന്ന സമരത്തിന്റെയും പേരിൽ സ്വയം പ്രതിരോധത്തിൽ ആയ അവസ്ഥയിലാണെന്നും ഇസ്മായിൽ കൂട്ടിചേർത്തു.

അയ്യന്തോൾ ചുങ്കം പരിസരത്തു നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ്യ, ഭാരവാഹികളായ എ വി അലി, ടി എ ഫഹദ്, കെ എച്ച് ജലീൽ, സാബിർ കടങ്ങോട്, പി ജെ ജെഫീഖ്, ഷജീർ പുന്ന, ആർ വി ബക്കർ, എസ് ടി യൂ ജില്ലാ ജനറൽ സെക്രട്ടറി വി പി മൻസൂർ അലി, ലീഗ് തൃശൂർ മണ്ഡലം പ്രസിഡണ്ട്‌ സി സുൽത്താൻ ബാബു, ജനറൽ സെക്രട്ടറി പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *