Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസന്വേഷണത്തിന്റെ ഭാഗമായി  തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും.കരുവന്നൂര്‍ തട്ടിപ്പിന് പിന്നാലെ അതുമായി ബന്ധമുള്ള മറ്റു സഹകരണ ബാങ്കുകളിലും ഇ.ഡി പരിശോധന തുടര്‍ന്നിരുന്നു.

അയ്യന്തോള്‍ ബാങ്കിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സഹകരണ ബാങ്കിലേയ്ക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ബാങ്കുകളിലും പണമിടപാട് ഉണ്ടായിരുന്നുവെന്നും നിക്ഷേപങ്ങള്‍ നടന്നിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ഇന്നലെ സി.പിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെ ഇഡി പത്തുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കണ്ണന്‍ വെള്ളിയാഴ്ച വീണ്ടും ഇ.ഡിയ്ക്കു മുന്നില്‍ ഹാജരാകണം. കണ്ണന്‍ പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്‌കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *