Newsskerala

ട്രെയിനില്‍ ടി.ടി.ഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം

തൃശൂര്‍: സംസ്ഥാനത്ത് ടി.ടി.ഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍.പി.എഫ് കഞ്ചാവും പിടിച്ചെടുത്തു.  ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ രാവിലെ അഞ്ചരയോടെ ഒറ്റപ്പാലത്ത്്് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍  കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.
ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ  ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിനാണ്. ടി.ടി.മാരെ ആക്രമിച്ചത്. പിന്നീട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായയിരുന്നു.ടി.ടി.ഇമാരായ യു.പി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെയാണ്് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്

തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടി.ടി.ഇയെ തള്ളിയിട്ടു കൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് വീണ്ടും ടി.ടി.ഇമാര്‍ക്ക് നേരെ ആക്രമണം നടക്കുന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടി.ടി.ഇ കെ. വിനോദിനെ ഏപ്രില്‍ 2നാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത്. എറണാകുളം-പാട്ന ട്രെയിനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടി.ടി.ഇ ജയ്‌സന് നേരെ ആക്രമണമുണ്ടായിരുന്നു. ഇയാളെ ആക്രമിച്ച ഭിക്ഷാടകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ഭിക്ഷക്കാരന്‍ ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

Leave a Comment

Your email address will not be published. Required fields are marked *