Newsskerala

കരൂര്‍ ദുരന്തം: മരണം 41 ആയി, ചികിത്സയിലുള്ളത് 50 പേര്‍

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മെഗാസ്റ്റാറും തമിഴക വെട്രി കഴകം പ്രസിഡണ്ടുമായ വിജയ്‌യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടിവികെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‌ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രതികരണം എങ്ങനെ ആകുമെന്നതില്‍ ആകാംക്ഷ ശക്തമാണ്.

Leave a Comment

Your email address will not be published. Required fields are marked *