തൃശൂർ : തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്റര്‍നാഷണല്‍ ഐ.എം.വിജയന്റെ മകന്‍ ആരോമല്‍ വിജയന്‍ വിവാഹിതനായി. കൈപ്പറമ്പ് ഭാസുരാലയത്തില്‍ റോയി ലിവിങ്‌സ്റ്റണ്‍ ഹീബറിന്റെയും, പഞ്ചമിയുടെയും മകള്‍ റോമി വിക്ടോറിയ ഹീബറാണ് വധു. തിരുവമ്പാടി നന്ദനം കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയായിരുന്നു മാംഗല്യം.
അടുത്തയിടെ റിലീസ് ചെയ്ത ബാലന്‍ എന്ന സിനിമയിലെ അമ്മായിയമ്മയായ ഡോളി ജോണിന്റെ കൊച്ചുമകളാണ് ഇന്‍ഡിഗോ എയര്‍ലെന്‍സിലെ മുന്‍ ഉദ്യോഗസ്ഥയായ റോമി. ഈസ്റ്റ് ബംഗാള്‍ എഫ്്.സിയിലെ ഫുട്‌ബോള്‍ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റാണ് ആരോമല്‍. വിവാഹച്ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, ചലച്ചിത്രതാരങ്ങളായ ദിലീപ്, ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വിനായകന്‍, വിനു അടിമാലി തുടങ്ങിയ രാഷ്ട്രീയ, സിനിമാ, കായിക മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു
ഐ എം വിജയന്റെ മകൻ ആരോമൽ വിവാഹിതനായി
















